കേരളത്തിൽ കൊവിഡ് രോഗികൾ കൂടുന്നു, ആശങ്കയെന്ന് വയനാട് എംപി രാഹുൽ ഗാന്ധി
ദില്ലി: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കൊവിഡ് രോഗബാധ കേരളത്തില്‍ കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കൊവിഡ് പ്രതിരോധത്തിനായുളള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് കേരളത്തിലെ സഹോദരീ-സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും ശ്രദ്ധയോടെയിരിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. ഇന്നലെ സംസ്ഥാനത്ത് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. 128 മരണങ്ങൾ കൂടി ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,585 ആയി.1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുളള ആറംഗ സംഘം സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തും. അതേസമയം സംസ്ഥാനത്ത് ഒരു മൂന്നാം തരംഗത്തിന്റെ സൂചന ഇപ്പോഴില്ലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കുന്നത്. ഈ മൂന്നാഴ്ച അതീവ നിര്‍ണായകമാണെന്നും കൂടുതല്‍ ശ്രദ്ധ വേണം എന്നും വീണ ജോര്‍ജ് വ്യക്തമാക്കി. കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് സംസ്ഥാനത്തെ രോഗവ്യാപനത്തിന് കാരണമെന്നും ഈ ടിപിആര്‍ നിരക്ക് പ്രതീക്ഷിച്ചത് ആണെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications