Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജുവിന്റെ ഭാര്യ ശാലുവോ സരിതയോ രശ്മിയോ?

കൊല്ലം: കേവലം 9 മാസം മാത്രമേ ആയിട്ടുള്ളൂ ബിജു രാധാകൃഷ്ണനുമായി പരിചയപ്പെട്ടിട്ട് എന്നാണ് സീരിയല്‍ - സിനിമാ നടി ശാലു മേനോന്‍ പറയുന്നത്. എന്നാല്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നതാകട്ടെ ശാലു തന്റെ ഭാര്യയാണ് എന്നും. ബിജുവിന്റെ ആദ്യഭാര്യ രശ്മി കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെയാണ് രണ്ടു കൂട്ടരും ഇങ്ങനെ പരസ്പര ബന്ധമില്ലാതെ മൊഴി നല്‍കുന്നത്.

ഇരുവരും പറയുന്നതിലെ വൈരുദ്ധ്യങ്ങള്‍ ഇവിടംകൊണ്ടും തീരുന്നില്ല, ബിജു രാധാകൃഷ്ണന്‍ നല്ലവനാണ് എന്നാണ് താന്‍ ആദ്യം കരുതിയിരുന്നത് എന്നാണ് ശാലു കോടതിയില്‍ പറഞ്ഞത്. എന്ന് വെച്ചാല്‍ ഇപ്പോള്‍ അങ്ങനെ കരുതുന്നില്ല എന്നര്‍ഥം. നാല് പ്രാവശ്യം താന്‍ ബിജു രാധാകൃഷ്ണനുമായി വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട് എന്നും കൊല്ലം സെഷന്‍സ് കോടതിയില്‍ ശാലു പറഞ്ഞു.

shalu-menon

ടീം സോളാറിന്റെ പരസ്യത്തിന് വേണ്ടിയാണ് ബിജു രാധാകൃഷ്ണന്‍ തന്നെ ആദ്യം കാണാന്‍ വന്നത് എന്നാണ് ശാലു മേനോന്‍ പറയുന്നത്. കൊല്ലപ്പെട്ട രശ്മി ബിജുവിന്റെ ഭാര്യയാണ് എന്ന് അറിയുമായിരുന്നില്ല. ഭാര്യയുടെ പേര് ലക്ഷ്മിയെന്നാണത്രെ ശാലുവിനെ ബിജു വിശ്വസിപ്പിച്ചിരുന്നത്. സരിത എസ് നായരുടെ യഥാര്‍ഥ പേര് ലക്ഷ്മി എന്നാണെന്ന് സോളാര്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളിലുണ്ടായിരുന്നു.

സോളാര്‍ കേസില്‍ സരിത നായരുടെ പല മൊഴികളും ശാലുവും ബിജുവും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ട് എന്ന് വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു. സോളാര്‍ തട്ടിപ്പിലെ പണം മുഴുവന്‍ ബിജു ചെലവഴിച്ചത് ശാലുവിന് വേണ്ടിയാണ് എന്ന് സരിത പറഞ്ഞിരുന്നു. ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ശാലു തന്റെ ഭാര്യയാണെന്ന ബിജുവിന്റെ അവകാശവാദം വിശ്വസിക്കാന്‍ പലരും തയ്യാറാകുകയും ചെയ്തു. എന്നാല്‍ ബിജുവുമായി ശാരീരികമോ മാനസികമോ ആയ ബന്ധങ്ങള്‍ തനിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ശാലു മേനോന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+