Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ ഒരിക്കല്‍ കൂടി മെസ്സേജ് അയക്ക് ബഷീറേ.. ഫേസ്ബുക്ക് ലൈവിൽ ചീത്തവിളി.. കണ്ടം വഴി ഓടിച്ച് നടി

കോഴിക്കോട്: വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ പാടാനുള്ള ഇടമാണ് ഫേസ്ബുക്ക് അടക്കമുളള സമൂഹ മാധ്യമങ്ങള്‍ എന്നാണ് ചിലരുടെയെങ്കിലും ധാരണ. ഫേക്ക് ഐഡിയെന്ന സൗകര്യമുള്ളത് കൊണ്ട് അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരില്‍ ആരെയും എന്തും പറയാമെന്ന് കരുതുന്നവരുണ്ട്.

പലപ്പോഴും ഇത്തരക്കാരുടെ ഇരയാവുക രാഷ്ട്രീയക്കാരും സിനിമാ താരങ്ങളുമൊക്കെയാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങള്‍ ലൈവില്‍ വരുമ്പോഴും മറ്റും അനാവശ്യ കമന്റുകളുടെ പ്രളയമായിരിക്കും. നടിമാരാണെങ്കില്‍ പിന്നെ നോക്കേണ്ട. ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ ചൊറിയാന്‍ വന്നവന് നല്ല കിടുക്കാച്ചി മറുപടി കൊടുത്ത് താരമായിരിക്കുകയാണ് നടി രസ്‌ന.

ഫേസ്ബുക്കിലെ കൃമികടിക്കാർ

ഫേസ്ബുക്കിലെ കൃമികടിക്കാർ

പ്രളയക്കെടുതിയില്‍ കേരളം നട്ടം തിരിഞ്ഞപ്പോള്‍ സഹായവും സാന്ത്വനവുമായി നിരവധി സിനിമാ താരങ്ങളാണ് രംഗത്ത് ഇറങ്ങിയത്. പാര്‍വ്വതിയും റിമയും രമ്യ നമ്പീശനും പൂര്‍ണിമയും മമ്മൂട്ടിയും ടൊവിനോയും ഇന്ദ്രജിത്തുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഭൂരിപക്ഷം പേരും താരങ്ങളുടെ ഈ നീക്കത്തെ പ്രശംസിക്കുമ്പോളും, വെറുതേ ഫേസ്ബുക്കിലിരുന്ന് അനാവശ്യം പറയുന്നവരും കുറവല്ല.

നടിയുടെ ലൈവ്

നടിയുടെ ലൈവ്

നടി രസ്‌ന കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നത് പ്രളയ ബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പഴയ വസ്ത്രങ്ങള്‍ കൊടുക്കരുത് എന്നും പുതിയ വസ്ത്രങ്ങള്‍ തന്നെ വേണം എന്നുമുള്ള നിബന്ധനയെ ചോദ്യം ചെയ്യുകയായിരുന്നു നടി.

പഴയ വസ്ത്രങ്ങൾ

പഴയ വസ്ത്രങ്ങൾ

പുറത്ത് പോയി പുതിയ സാധനങ്ങള്‍ വാങ്ങാനുള്ള സാഹചര്യത്തില്‍ അല്ല താനടക്കമുള്ള പലരുമെന്നും അതുകൊണ്ട് തന്നെ ഉപയോഗിച്ചതെങ്കിലും നല്ല വസ്ത്രങ്ങളടക്കം കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നും നടി ലൈവില്‍ വ്യക്തമാക്കി. നിരവധി പേര്‍ നടിയെ അനുകൂലിച്ച് കമന്‌റുകള്‍ ഇട്ടുകൊണ്ടിരുന്നു.

ഒന്നു പോടീ എന്ന്

ഒന്നു പോടീ എന്ന്

അതിനിടെയാണ് ബഷീര്‍ മുഹമ്മദ് എന്ന ഐഡിയില്‍ നിന്നും ഒന്നു പോടീ എന്ന് കമന്റ് വന്നത്. സംസാരം നിര്‍ത്തിയ നടി അതിരൂക്ഷമായാണ് ഈ കമന്റിനോട് പ്രതികരിച്ചത്. എങ്ങോട്ടാണ് പോകേണ്ടതെടാ ഞാന്‍ എന്നാണ് രസ്‌ന തിരിച്ച് ചോദിച്ചത്. സോഷ്യല്‍ മീഡിയ ആളുകളെ വെറുതെ തെറിവിളിക്കാനുള്ളതല്ലെന്നും നടി പറഞ്ഞു.

ഒരിക്കൽ കൂടി വാ

ഒരിക്കൽ കൂടി വാ

നല്ല കാര്യങ്ങള്‍ സംസാരിക്കാനുള്ള ഇടമാകണം സോഷ്യല്‍ മീഡിയ. പോടി എന്ന് പറഞ്ഞയാള്‍ ഒരിക്കല്‍ കൂടി മെസ്സേജുമായി വരാമോ എന്ന് നടി ചോദിച്ചുവെങ്കിലും പിന്നെ അയാളുടെ പൊടി പോലും ആ വഴിക്ക് കണ്ടില്ല. തന്നോട് ഇപ്പോള്‍ ഒന്ന് പോടി എന്ന് പറയേണ്ട എന്ത് കാര്യമാണ് അയാള്‍ക്കുണ്ടായിരുന്നതെന്ന് നടി ചോദിക്കുന്നു.

ചീപ്പ് സംസ്ക്കാരം

ചീപ്പ് സംസ്ക്കാരം

അയാള്‍ കാണിച്ചത് അയാളുടെ സംസ്‌ക്കാരമാണ്. അത്തരത്തിലുള്ള ചീപ്പ് സംസ്‌ക്കാരം ഇനിയെങ്കിലും നമ്മള്‍ മാറ്റണം. നമ്മള്‍ തന്നെ അതിന് മുന്‍കൈ എടുക്കണം. ഇത്തരക്കാരോട് അപ്പോള്‍ തന്നെ മറുപടി കൊടുക്കണം. നമ്മള്‍ അതിജീവിക്കും. എന്നാല്‍ അതിനിടയില്‍ ഇത്തരത്തില്‍ കൃമി കടിയുള്ള ചില ആളുകളുണ്ടെന്നും നടി രൂക്ഷമായി പ്രതികരിച്ചു. നടിക്ക് പിന്തുണയുമായി നിരവധി പേരെത്തുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+