Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് യാത്രക്ക് ചെലവേറുന്നു; മെഡിക്കല്‍ പരിശോധനാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, നടുവൊടിയും!!

1100 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. സൗദിയിലേക്കാണ് ഏറ്റവും കൂടുതല്‍ ഫീസ്.

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള മെഡിക്കല്‍ പരിശോധന ഫീസ് വീണ്ടും വര്‍ധിപ്പിച്ചു. 1100 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. സൗദിയിലേക്കാണ് ഏറ്റവും കൂടുതല്‍ ഫീസ്.

കഴിഞ്ഞ വര്‍ഷം 4400 രൂപയായിരുന്നു സൗദിയിലേക്കുള്ള മെഡിക്കല്‍ പരിശോധനാ ഫീസ്. അതാണിപ്പോള്‍ 5500 ആക്കിയിരിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളിലേക്കും സമാനമായ വര്‍ധനവ് വരുത്തിയിട്ടുണ്ട്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് വര്‍ധനവ് വരുത്തുന്നതെന്ന് ഗള്‍ഫ് യാത്രക്കാര്‍ പറയുന്നു.

ജിസിസി രാജ്യങ്ങളിലേക്ക് കൂടുതല്‍ മലയാളികള്‍

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 4250 രൂപയായിരുന്നു സൗദിയിലേക്കുള്ള മെഡിക്കല്‍ പരിശോധനക്ക് നല്‍കേണ്ടിയിരുന്നത്. ഇതാണ് പിന്നീട് 4400 ഉം ഇപ്പോള്‍ 5500 ഉം ആക്കിയിരിക്കുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി 5000 രൂപ നല്‍കണം. നേരത്തെ ഇത് 4000 രൂപയായിരുന്നു. ജിസിസി രാജ്യങ്ങളിലേക്ക് പോവുന്നവരില്‍ കൂടുതലും മലയാളികളാണ്. അതുകൊണ്ടുതന്നെ മലയാളികളെയാണ് ഈ നടപടി ബാധിക്കുക.

ആരാണ് ഫീസ് നിശ്ചയിക്കുന്നത്

ഗള്‍ഫ് നാടുകളിലേക്ക് ആദ്യമായി പോവുന്നവര്‍ക്കും പുതിയ വിസയില്‍ ജോലി തേടുന്നവര്‍ക്കുമാണ് മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. പരിശോധന നടത്തേണ്ട ആശുപത്രിയും ഫീസും നിശ്ചയിക്കുന്നത് എംബസികളാണത്രെ. ഇതുസംബന്ധിച്ച് ചില എംബസികളില്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടിയും ലഭിച്ചില്ല. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് വൈദ്യപരിശോധന എന്നായിരുന്നു പ്രതികരണം.

ആരോഗ്യവാനാണോ?

ആരോഗ്യവാനാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഗള്‍ഫ് യാത്ര സാധ്യമല്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം ജിസിസി രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകളുടെ സംയുക്ത സംഘടനയായ ജിസിസി അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്‌സ് അസോസിയേഷന്‍ (ഗാംക) ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുരുങ്ങിയ ചെലവില്‍ നടന്നിരുന്ന മെഡിക്കല്‍ പരിശോധനയാണ് ഇപ്പോള്‍ വന്‍ തുക ഫീസ് ഈടാക്കി ചെയ്യുന്നത്.

ഗാംകയുടെ ഓഫിസുകള്‍

ഗാംകയുടെ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫീസടക്കണം. ഇവരാണ് ഏത് ആശുപത്രിയില്‍ ചെന്ന് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കൈപറ്റണമെന്ന് നിര്‍ദേശിക്കുക. ഇവര്‍ നിര്‍ദേശിക്കുന്ന ആശുപത്രികളില്‍ മാത്രമേ പരിശോധന നടത്താവൂ. ഇതിന്റെ മാനദണ്ഡം അന്വേഷിച്ചപ്പോഴാണ് വിചിത്രമായ മറുപടി ലഭിച്ചത്. എല്ലാം തീരുമാനിക്കുന്നത് എംബസികളാണത്രെ. ഇതിന് പിന്നില്‍ തട്ടിപ്പുണ്ടെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.

ഇതൊന്നുമല്ല ഫീസ്, അതിനും മേലെ

മുമ്പ് അംഗീകാരമുള്ള ഏത് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കൈപറ്റാമായിരുന്നു. കോഴിക്കോട്, എറണാകുളം, മഞ്ചേരി, തിരൂരിലെ തലക്കടത്തൂര്‍ എന്നിവിടങ്ങളിലാണ് ഗാംക ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നിര്‍ദേശിക്കുന്ന ചില ആശുപത്രികള്‍ നിശ്ചയിക്കപ്പെട്ടതിലും അധികം ഫീസ് ഈടാക്കുന്നുണ്ടെന്ന ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+