റേഷന്‍ കാര്‍ഡ് തെറ്റു തിരുത്തുന്നതിനുള്ള സമയപരിധി നീട്ടി
റേഷന്‍ കാര്‍ഡ് തെറ്റു തിരുത്തുന്നതിനുള്ള സമയുപരിധി അടുത്ത മാസം അഞ്ചു വരെ നീട്ടി. ഈ മാസം 30 വരെയായിരുന്നു അവസാന തിയതി. ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് തെറ്റു തിരുത്തുന്നതിനുള്ള സമയുപരിധി അടുത്ത മാസം അഞ്ചു വരെ നീട്ടി. ഈ മാസം 30 വരെയായിരുന്നു അവസാന തിയതി. ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.
അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വേണ്ടി താലൂക്ക് ഓഫീസുകള്‍ അവധി ദിവസത്തിലും പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മുന്‍ഗണന ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കാന്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ മതിയായ സൗകര്യം ഒരുക്കാത്തിരുന്നത് കാരണമാണ് സമയപരിധി നീട്ടിയത്.

റേഷന്‍ കാര്‍ഡിന്റെ കരട് പട്ടിക 20 നായിരുന്നു പ്രസിദ്ധീകരിച്ചത്. ഇതില്‍ ആക്ഷേപമുള്ളവര്‍ 30നകം അറിയക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ജനങ്ങളില്‍ എത്തിക്കാന്‍ അധികൃതര്‍ക്കായില്ല. അപേക്ഷ സമര്‍പ്പിക്കാന്‍ എത്തിയവരില്‍ നിന്നും കൃത്യമായി സ്വീകരിക്കാന്‍ സാധിക്കാതെ വന്നതും അധികൃതരില്‍ നിന്നും പാകപിഴയായിരുന്നു.












Click it and Unblock the Notifications