കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്കറിയാമോ സെറീന വില്യംസിന്റെ റേഷന്‍ കാര്‍ഡ് എടപ്പാളിലാണത്രെ, ഇനി എന്തൊക്കെ കാണണം?

ടെന്നിസ് താരം സെറീന വില്യംസിന് കേരളത്തില്‍ റേഷന്‍ കാര്‍ഡുണ്ട്. എടപ്പാളിനാണ് സെറീന വില്യംസിന്റെ പേരില്‍ റേഷന്‍ കാര്‍ഡുള്ളത്.

  • By Gowthamy
Google Oneindia Malayalam News

എടപ്പാള്‍ : ഭക്ഷ്യ ഭദ്രത നിയമ പ്രകാരമുള്ള മുന്‍ഗണനാപട്ടിക തയാറാക്കുന്നതിലെ പൊല്ലാപ്പാണ് കേരളത്തില്‍.പേരു ചേര്‍ക്കുന്നതിനും ആനൂകൂല്യങ്ങള്‍ നേടുന്നതിനുമുള്ള നെട്ടോട്ടത്തിലാണ് പലരും. അര്‍ഹതയുള്ള പലര്‍ക്കും റേഷന്‍ കാര്‍ഡില്‍ പേരില്ല. അര്‍ഹതയില്ലാത്ത മറ്റ് ചിലര്‍ കടന്നു കൂടിയിട്ടുമുണ്ട്. ഇങ്ങനെ പോകുന്നു തലവേദന.

എന്നാല്‍ കൗതുകം മറ്റൊന്നാണ്. ടെന്നിസ് താരം സെറീന വില്യംസിന് കേരളത്തില്‍ റേഷന്‍ കാര്‍ഡുണ്ട്. എടപ്പാളിലാണ് സെറീന വില്യംസിന്റെ പേരില്‍ റേഷന്‍ കാര്‍ഡുള്ളത്. എടപ്പാള്‍ സ്വദേശി സെറീന എന്ന വീട്ടമ്മയുടെ പുതുക്കിയ റേഷന്‍ കാര്‍ഡിലാണ് സെറീന വില്യംസിന്റെ പേര് അച്ചടിച്ചിരിക്കുന്നത്.

Serina Williams

പുതിക്കിയ റേഷന്‍കാര്‍ഡിന്റെ കരട് കണ്ട് ആദ്യമൊന്ന് സെറീന പകച്ചു പോയെങ്കിലും പിന്നീട് കൗതുകമായി. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡിന്റെ കരടിലാണ് അബുബക്കറിന്റെ ഭാര്യ സെറീനയുടെ പേര് സെറീന വില്യംസ് എന്നയിരിക്കുന്നത്.

അബൂബക്കറിന്റെ പേരിലായിരുന്നു കാര്‍ഡ് . സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം സ്ത്രീകളുടെ പേര് കുടുംബ നാഥയുടെ സ്ഥാനത്ത് ചേര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതുക്കിയത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴി തെറ്റുതിരുത്താന്‍ അവസരമുണ്ട്. എന്നാല്‍ ഒറ്റ തവണ മാത്രമെ തെറ്റ് തിരുത്താന്‍ കഴിയുകയുള്ളൂവെന്നതിനാല്‍ പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. പിന്നീടു വരുന്ന തെറ്റു തിരുത്താന്‍ സിവില്‍ സപ്ലൈസ് ഓഫീസിലോ പഞ്ചായത്തിലോ പരാതി നല്‍കണം.

അതിനിടെ ഭക്ഷ്യ ഭദ്രത നിയമ പ്രകാരമുള്ള മുന്‍ഗണനാപട്ടിക തയാറാക്കുന്നതിലുള്ള പരാതി നാലു ലക്ഷം കടന്നിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പരാതി.

English summary
Tennis player serina williams had ration card in edappal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X