റേഷന്‍ മണ്ണെണ്ണ കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചു; കേന്ദ്ര നിലപാടിനെതിരെ കേരളം
തിരുവനന്തപുരം: മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 50% വെട്ടിക്കുറവ് വരുത്തി ഭക്ഷ്യ പൊതുവിതണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഒരു പാദത്തില്‍ 6480 കെ എല്‍ മണ്ണെണ്ണയും 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു പാദത്തില്‍, 40% വെട്ടിക്കുറവു വരുത്തി, 3888 കെ എല്‍ മണ്ണെണ്ണയുമാണ് അനുവദിച്ചിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ മണ്ണെണ്ണ വിഹിതത്തില്‍ നിന്നും 50% വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിനുള്ള മണ്ണെണ്ണ വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചു വന്നിട്ടുള്ളത്. 2020-21 വര്‍ഷത്തില്‍ ഒരു പാദത്തില്‍ 9264 കെ എല്‍ മണ്ണെണ്ണ അനുവദിച്ചിരുന്നത് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒരു പാദത്തില്‍ 6480 കിലോലിറ്ററായും (2021 22), 3888 കിലോ ലിറ്ററായും (2022 23) 1944 കിലോ ലിറ്ററായും (2023 24) വെട്ടിക്കുറയ്ക്കപ്പെട്ടു.

2021 - 22 കാലയളവില്‍ എ എ വൈ, പി എച്ച് എച്ച്, കാര്‍ഡുടമകള്‍ക്ക് മുന്ന് മാസത്തിലൊരിക്കല്‍ 1 ലിറ്റര്‍ മണ്ണെണ്ണയും നീല, വെള്ള കാര്‍ഡുടമകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ അര ലിറ്റര്‍ മണ്ണെണ്ണയും ഇലക്ട്രിസിറ്റി കണക്ഷന്‍ ലഭ്യമല്ലാത്ത കാര്‍ഡുടമകള്‍ക്ക് 8 ലിറ്റര്‍ മണ്ണെണ്ണയും അനുവദിച്ചു വന്നിരുന്നു.
2022 - 23 കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിലാണ് വൈദ്യുതി കണക്ഷന്‍ ലഭ്യമായിട്ടുള്ള എ എ വൈ, പി എച്ച് എച്ച്, എന്‍ പി എസ്, എന്‍ പി എന്‍ എസ് വിഭാഗത്തിലെ കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതി കണക്ഷന്‍ ലഭ്യമല്ലാത്ത കാര്‍ഡുടമകള്‍ക്ക് 6 ലിറ്റര്‍ മണ്ണെണ്ണയും മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കി വന്നിരുന്നു. എന്നാല്‍ മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്രം വീണ്ടും വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എ എ വൈ, പി എച്ച് എച്ച്, കാര്‍ഡുടമകള്‍ക്ക് മാത്രമായി അര ലിറ്റര്‍ മണ്ണെണ്ണ നല്‍കേണ്ട അവസ്ഥയുണ്ടാകും.
മത്സ്യബന്ധനം, കൃഷി, തുടങ്ങിയ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ നേണ്‍ സബ്സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. നേണ്‍ - സബ്സിഡി മണ്ണെണ്ണ അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ വലിയ തോതിലുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ചു വരുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് നോണ്‍ സബ്‌സിഡി മണ്ണെണ്ണ അനുവദിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പലപ്പോഴും നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 2021-22 കാലയളവില്‍ 21888 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചപ്പോള്‍ 2022 - 23 കാലയളവില്‍ 7160 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചത്. 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ അലോട്ട്‌മെന്റായി 1296 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രസ്തുത സ്റ്റോക്ക് വിട്ടെടുത്തതിന് ശേഷം കൂടുതല്‍ മണ്ണെണ്ണ അനുവദിക്കാമെന്നാണ് ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന നോണ്‍ സബ്‌സിഡി മണ്ണെണ്ണ വിഹിതം പ്രധാനമായും ഉപയോഗിക്കുന്നത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ്. സംസ്ഥാനത്തുള്ള 14332 മത്സ്യബന്ധന പെര്‍മിറ്റ് ഉടമകള്‍ക്ക് നല്‍കുന്നത് ഒരു മാസത്തില്‍ 2300 കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമാണ്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പ്രകാരം കേന്ദ്രം സര്‍ക്കാര്‍ നോണ്‍-സബ്‌സിഡി മണ്ണെണ്ണ അനുവദിക്കാത്തതു കാരണം മത്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ മത്സ്യബന്ധന പെര്‍മിറ്റ് ഉടമകള്‍ക്ക് പൂര്‍ണ്ണമായും നല്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 25,000 കിലോ ലിറ്റര്‍ നോണ്‍ സബ്‌സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications