കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 പിന്നീട് 5 ആക്കി; 11 മാസമായി പൂജ്യം... ചോദിച്ചപ്പോള്‍ 'സേവനം'... ഇതെന്ത് ന്യായമെന്ന് റേഷന്‍ വ്യാപാരികള്‍

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നു. ആദ്യ പടിയായി പട്ടിണി സമരം അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഓണത്തിനാണ് പട്ടിണി സമരം. എല്ലാ താലൂക്ക് സിവില്‍ സപ്ലൈ ഓഫീകള്‍ക്ക് മുമ്പിലും പട്ടിണി സമരം നടക്കും. അതിനിടെ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദം ചെലുത്തലിനും ശ്രമം നടക്കുന്നുണ്ട്. വലിയൊരു തുകയാണ് റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. കൊറോണ കാലത്ത് കിറ്റ് കൊടുക്കാന്‍ ഏല്‍പ്പിക്കപ്പെട്ട റേഷന്‍ കടക്കാര്‍ക്ക് കമ്മീഷന്‍ തുക നിശ്ചയിച്ചിരുന്നു. ഈ തുക പിന്നീട് സര്‍ക്കാര്‍ കുറച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു കുറയ്ക്കല്‍. പിന്നീട് കുറവ് വരുത്തിയ തുകയും കിട്ടാതായി. ഒന്നും രണ്ടും മാസമല്ല, 11 മാസമായി കമ്മീഷന്‍ തുക കിട്ടുന്നില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.

r

കമ്മീഷന്‍ തുക അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കണ്ടപ്പോഴാണ് സേവനം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്ന ചോദ്യം മന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നത്. വൈകിയാലും കിട്ടുമെന്ന് പ്രതീക്ഷിച്ച കമ്മീഷന്‍ മൊത്തമായി സേവന ഗണത്തില്‍ പെടുത്തുമോ എന്ന തോന്നലാണ് സമരത്തിന് കാരണം. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് 45 കോടി രൂപയാണ് കുടിശ്ശികയുള്ളത്.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

കൊവിഡ് വ്യാപന കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റ് വിതരണം പ്രഖ്യാപിച്ചത്. റേഷന്‍ കട വഴിയായിരുന്നു വിതരണം. ആദ്യമാസം കിറ്റ് ഒന്നിന് 7 രൂപ കമ്മീഷന്‍ പറഞ്ഞു. ആദ്യം ഇത് കിട്ടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 5 രൂപയാക്കി കുറച്ചു. എന്നാല്‍ ഈ തുക കിട്ടിയില്ല. ഇപ്പോള്‍ 11 മാസമായി കമ്മീഷന്‍ കിട്ടുന്നില്ല. ഇത് ചോദിച്ചപ്പോഴാണ് സേവനം എന്ന മറുപടി. മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം സേവനത്തിന്റെ വഴിയിലേക്ക് വരുമോ എന്ന് റേഷന്‍ വ്യാപാരികള്‍ ചോദിക്കുന്നു.

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടിമേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടി

കൊവിഡ് ആശങ്ക വലിയ തോതില്‍ നിലനിന്ന വേളയിലും റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യവും മറ്റും വിതരണം ചെയ്യുന്നതിന് യാതൊരു മടിയും ഞങ്ങള്‍ കാണിച്ചിരുന്നില്ല. എല്ലാ ദിവസവും കടകള്‍ തുറന്നിരുവെന്നും വ്യാപാരികള്‍ പറയുന്നു. കടയടച്ചുള്ള സമരം ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. കടകള്‍ തുറക്കും. വ്യാപാരം തുടരും. ആദ്യ ഘട്ട പ്രതിഷേധമാണ് പട്ടിണി സമരം. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം അവഗണിക്കുകയാണെങ്കില്‍ മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.

കുടിശ്ശിക വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും റേഷന്‍ വ്യാപാരികള്‍ ആലോചിക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപവരെയാണ് പല റേഷന്‍ വ്യാപാരികള്‍ക്കും കുടിശ്ശികയായി കിട്ടാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു.

Recommended Video

cmsvideo
This is India's first city to achieve 100% Covid-19 vaccination

English summary
Ration Shop Dealers start protest due to did not get Commission for Kit; Hunger Strike in Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X