കോവിഡ് കാലത്ത് സർക്കാർ അവഗണിക്കുന്നു; റേഷൻ വ്യാപാരികളുടെ സമരം ഇന്ന്
രണ്ട് ദിവസത്തിനിടെ രണ്ട് റേഷൻ കട ഉടമകളും നാല് സെയിൽസ്മാന്മാരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്
തിരുവനന്തപുരം: കോവിഡ് കാലത്തെ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ ഉടമകൾ ഇന്ന് സമരത്തിൽ. കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഭരണകക്ഷി അനുകൂലികളായ 2 സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നില്ല.

രണ്ട് ദിവസത്തിനിടെ രണ്ട് റേഷൻ കട ഉടമകളും നാല് സെയിൽസ്മാന്മാരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ മാത്രം ഇതുവരെ റേഷൻ കട ഉടമകളും സെയിൽസ്മാന്മാരുമായ 28 പേരാണ് മരിച്ചത്. ഇവരോടുള്ള ആദരസൂചകമായും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചുമാണ് സമരം.
മുന്നൂറോളം വ്യാപാരികൾ ആശുപത്രികളിൽ ചികിത്സയിലും അഞ്ഞൂറിൽപരം സെയിൽസ്മാന്മാരും ബന്ധുക്കളും ക്വാറന്റീനിലും കഴിയുകയാണെന്നു സംഘടനാനേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച കടയടുപ്പ് സമരം പ്രഖ്യാപിച്ച ശേഷമാണ് ആറു മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും കൊല്ലത്തു 2 പേരും മരിച്ചത്.
Recommended Video
കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം
റേഷൻ വ്യാപാരികളെ മുന്നണിപ്പോരാളികളായി അംഗീകരിച്ച് അർഹമായ നഷ്ടപരിഹാരം, എല്ലാ വ്യാപാരികൾക്കും വാക്സിനേഷനും ആരോഗ്യ ഇൻഷുറൻസും, 8 മാസത്തെ കിറ്റിന്റെ കമ്മിഷൻ കുടിശിക, മണ്ണെണ്ണയും കിറ്റും റേഷനും വാങ്ങാൻ പല തവണ കാർഡ് ഉടമകൾ റേഷൻ കടയിൽ വരുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു കടയടപ്പു സമരം.
പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications