കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് കാലത്ത് സർക്കാർ അവഗണിക്കുന്നു; റേഷൻ വ്യാപാരികളുടെ സമരം ഇന്ന്

രണ്ട് ദിവസത്തിനിടെ രണ്ട് റേഷൻ കട ഉടമകളും നാല് സെയിൽസ്മാന്മാരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് കാലത്തെ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ ഉടമകൾ ഇന്ന് സമരത്തിൽ. കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഭരണകക്ഷി അനുകൂലികളായ 2 സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നില്ല.

Ration Shop

രണ്ട് ദിവസത്തിനിടെ രണ്ട് റേഷൻ കട ഉടമകളും നാല് സെയിൽസ്മാന്മാരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ മാത്രം ഇതുവരെ റേഷൻ കട ഉടമകളും സെയിൽസ്മാന്മാരുമായ 28 പേരാണ് മരിച്ചത്. ഇവരോടുള്ള ആദരസൂചകമായും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചുമാണ് സമരം.

മുന്നൂറോളം വ്യാപാരികൾ ആശുപത്രികളിൽ‌ ചികിത്സയിലും അഞ്ഞൂറിൽപരം സെയിൽസ്മാന്മാരും ബന്ധുക്കളും ക്വാറന്റീനിലും കഴിയുകയാണെന്നു സംഘടനാനേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച കടയടുപ്പ് സമരം പ്രഖ്യാപിച്ച ശേഷമാണ് ആറു മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും കൊല്ലത്തു 2 പേരും മരിച്ചത്.

Recommended Video

cmsvideo
Dr Anupama Sreekumar talks about Covid 19 third wave | Oneindia Malayalam

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

റേഷൻ വ്യാപാരികളെ മുന്നണിപ്പോരാളികളായി അംഗീകരിച്ച് അർഹമായ നഷ്ടപരിഹാരം, എല്ലാ വ്യാപാരികൾക്കും വാക്സിനേഷനും ആരോഗ്യ ഇൻഷുറൻസും, 8 മാസത്തെ കിറ്റിന്റെ കമ്മിഷൻ കുടിശിക, മണ്ണെണ്ണയും കിറ്റും റേഷനും വാങ്ങാൻ പല തവണ കാർഡ് ഉടമകൾ റേഷൻ കടയിൽ വരുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു കടയടപ്പു സമരം.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Ration shop owners calls for strike against Government's avoiding action during covid period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X