കണ്ടെയ്ൻമെന്റ് സോണുകളിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിലെത്തിക്കും
തിരുവനന്തപുരം; കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്ന കുടുംബങ്ങൾക്ക് വീടുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർമാർ ഇത് ഉറപ്പുവരുത്തി, റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെ സാന്നിധ്യത്തിൽ വേണം റേഷൻ എത്തിക്കാൻ നടപടി സ്വീകരിക്കേണ്ടത്. അർഹതയുള്ള കബങ്ങൾക്ക് ബയോമെട്രിക്ക് സംവിധാനം ഒഴിവാക്കി ഇ പോസിൽ വിവരം രേഖപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളോ ജില്ലാ കളക്ടർ തീരുമാനിക്കുന്ന അംഗീകൃത വോളണ്ടിയർ വഴിയോ റേഷൻ വീടുകളിലെത്തിക്കാം. ഇത്തരത്തിലുള്ള വിതരണത്തിന്റെ സർട്ടിഫിക്കറ്റ് സൂക്ഷിക്കുകയും റേഷൻ കടകളിലെ രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു.

ക്വാറന്റീനിൽ കഴിയുന്നവർക്ക് റേഷൻ ലഭിക്കാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണഭോക്താക്കളുടെ അഭിപ്രായം അറിയാൻ മന്ത്രി നടത്തിയ സൂം മീറ്റിലാണ് ആവശ്യമുയർന്നത്.
ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന ആവശ്യം ചില ഉദ്യോഗാർത്ഥികൾ അറിയിച്ചു. ഏഴ് ഒഴിവുകളിൽ ആറെണ്ണത്തിൽ നിയമനം നൽകിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഒന്ന് പ്രൊമോഷൻ ഒഴിവാണ്. ഈ ഒഴിവ് സംബന്ധിച്ച് ഇപ്പോൾ കേസ് നിലവിലുണ്ട്. ഒഴിവുകൾ വരുന്നതനുസരിച്ച് നിയമനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
മാവേലി മെഡിക്കൽ സ്‌റ്റോറുകൾ കൂടുതലായി തുറക്കണമെന്നും ഇവയെ ജനകീയമാക്കണമെന്നും അഭിപ്രായമുയർന്നു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ നടപടി വേണമെന്ന ആവശ്യങ്ങളും പങ്കെടുത്തവരിൽ നിന്നുണ്ടായി. വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്നു മണി വരെ മന്ത്രി സൂം മീറ്റിൽ ജനങ്ങളുമായി സംവദിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെയും പി. ആർ. ഡിയുടെയും വെബ്‌സൈറ്റുകളിൽ ലിങ്ക് ലഭിക്കും.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications