Get Updates
Get notified of breaking news, exclusive insights, and must-see stories!

റൗഫ് സജീവ ലീഗ് പ്രവര്‍ത്തകന്‍: പാര്‍ട്ടിയുടെ മൗനം കുടുംബത്തെ വേദനിപ്പിച്ചെന്ന് കുടുംബാംഗങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ വെറ്റിലപ്പള്ളി സ്വദേശി റൗഫിന്‍റെ കൊലപാതകത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരന്‍ മശുഹൂദ് രംഗത്ത്. സജീവ ലീഗ് പ്രവര്‍ത്തകനായ റൗഫ് കൊല്ലപ്പെട്ടതിന് ശേഷം പാര്‍ട്ടി നേതൃത്വം തിരിഞ്ഞു നോക്കിയില്ല. റൗഫിനെ ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞതില്‍ ദുഃഖമുണ്ടെന്നും ലീഗ് നേതാക്കള്‍ക്ക് എസ്ഡിപിഐയെ ഭയമാണെന്നും മശ്ഹൂദ് ആരോപിച്ചു.

മുസ്ലിംലീഗ്-എസ്ഡിപിഐ സംഘര്‍ഷങ്ങളുടെ ഭാഗമായാണ് റൗഫ് കൊല്ലപ്പെട്ടത്. ഇത് രാഷ്ട്രീയ കൊലപാതകമാണ് എന്നാല്‍ അങ്ങനെയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ലീഗ് നേതൃത്വം നടത്തുന്നതെന്നും കുടുംബം ആരോപിക്കുന്നുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണ് റൗഫിനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം ലീഗ് നേതൃത്വം അംഗീകരിക്കാത്ത് അവര്‍ക്ക് എസ്ഡിപിഐ ഭയമുള്ളതിനാലാണെന്നും മശ്ഹൂദ് പറഞ്ഞു.

rouf

‌എസ്ഡിപിഐ ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ കൃത്യമായ ആസുത്രണം നടത്തിയാണ് റൗഫിനെ കൊലപ്പെടുത്തിയത്. റൗഫ് ഉള്‍പ്പെടെ കുടുംബത്തില്‍ എല്ലാവരും നാട്ടിലെ അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ്. മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ റൗഫിനെതിരെ കേസുണ്ടായിരുന്നതായും സത്യത്തെ ഏറെ നാള്‍ മൂടിവയ്ക്കാന്‍ കഴിയില്ലെന്നും റൗഫിന്റെ സഹോദരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ ആദികടലായിയില്‍ വെച്ചാണ് വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് തിങ്കളാഴ്ച കൊല്ലപ്പെടുന്നത്. 2016 ഒക്ടോബര്‍ 13ന് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായ എം ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു റൗഫ്. ഇതിനു ശേഷം പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ക്കെതിരേ നിരന്തരം ഭീഷണികളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+