കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ പൊട്ടിത്തെറി: രവീശതന്ത്രി കുണ്ടാർ രാജിവെച്ചു, വിവാദം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ!!

Google Oneindia Malayalam News

കാസർഗോഡ്: ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ശ്രീകാന്തിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് മുതിർന്ന നേതാവും ബിജെപി സംസ്ഥാന സമിതി അംഗവുമായ കുണ്ടാർ രാജി പ്രഖ്യാപിച്ച് രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നാണ് രവീശ തന്ത്രിയുടെ പ്രഖ്യാപനം. രവീശ തന്ത്രിയെയും ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും കെ ശ്രീകാന്തിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുകുകയായിരുന്നു. നാലാം തവണയാണ് ശ്രീകാന്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

2 ജില്ലകളിൽ തർക്കം തുടരുന്നു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ബിജെപി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വി മുരളീധരൻ പക്ഷക്കാരനായ അഡ്വ. കെ ശ്രീകാന്തിനെ നിയമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ രൂക്ഷമായത്. തിരഞ്ഞെുപ്പിൽ ബിജെപിക്കുണ്ടായ പരാജയത്തിന് കാരണം പാർട്ടിയിലെ ഗ്രൂപ്പിസമാണെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കുണ്ടാർ രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

raveeshthantri-

ആർഎസ്എസിലൂടെ രാഷ്ട്രീയത്തിലെത്തിയ രവീശ തന്ത്രി കുണ്ടാർ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കാസർഗോഡ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച കുണ്ടാർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ഒക്ടോബറിൽ നടന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും കുണ്ടാർ തന്നെയായിരുന്നു ബിജെപി സ്ഥാനാർത്ഥി. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ആർഎസ്എസ് പിന്തുണയോടെയാണ് അവസാനനിമിഷത്തിൽ കുണ്ടാർ സ്ഥാനാർത്ഥിയായത്. അഡ്വക്കറ്റ് ശ്രീകാന്തിനെയാണ് ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. രവീശ തന്ത്രി കുണ്ടാറിന്റെ രാജിയോടെ ജില്ലയിലെ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് പുറത്തുവരുന്നത്.

English summary
Raveesha Thantri Kundar resigned from BJP after Adv. K Sreekanth elected as BJP Kasargod district president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X