കൊവിഡ് ദുരിതമനുഭവിക്കുന്നവർക്ക് 15 കോടിയുടെ കൈത്താങ്ങുമായി രവി പിള്ള, പ്രവാസികൾക്ക് 5 കോടി
കൊവിഡ് കേരളത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പാടുപെടുന്ന സ്ഥിതിയായി. കൊവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രമുഖ വ്യവസായിയായ രവി പിള്ള. 15 കോടി രൂപയാണ് കൊവിഡ് ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി രവി പിള്ള ഫൗണ്ടേഷന്‍ ചിലവഴിക്കുക. ഇതില്‍ 5 കോടി രൂപ പ്രവാസികള്‍ക്കുളള സഹായമാണ്.
പ്രവാസികള്‍ക്കുളള സഹായം നോര്‍ക്ക റൂട്‌സുമായി സഹകരിച്ചാണ് വിതരണം ചെയ്യുക. ഈ ധനസഹായം വരുന്ന ഓഗസ്റ്റിനകം ആണ് വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസികള്‍ക്കടക്കം ആര്‍പി ഫൗണ്ടേഷന്റെ സഹായം ലഭിക്കും.. ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. സ്ഥലം എംപിയുടെയോ മന്ത്രിയുടേയോ എംഎല്‍എയുടേയോ ജില്ലാ കളക്ടറുടെയോ സാക്ഷ്യപത്രത്തോടൊപ്പം വേണം അപേക്ഷ നല്‍കിയത്.

രോഗികള്‍, പെണ്‍മക്കളുടെ വിവാഹം, നിരാലംബരായ വിധവകള്‍, കൊവിഡ് കാരണമുളള സാമ്പത്തിക പ്രതിസന്ധിയുടെ ഇരകള്‍ അടക്കമുളളവര്‍ക്കാണ് ധനസഹായം ലഭിക്കുക. പ്രവാസികള്‍ക്കുളള ധനസഹായത്തിനുളള മാനദണ്ഡങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് പുറത്തിറക്കും. ഇതുപോലൊരു കാലത്ത് ചുറ്റുമുളളവര്‍ക്ക് കൈത്താങ്ങാകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് രവി പിള്ള പ്രതികരിച്ചു. രവി പിള്ള ഫൗണ്ടേഷന് കീഴില്‍ ഇതിനകം തന്നെ കോടികള്‍ ചിലവിട്ട് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളത്.












Click it and Unblock the Notifications