രവിപിള്ളയുടെ മകളുടെ വിവാഹം കഴിഞ്ഞു, ആഘോഷങ്ങളില്ലാതെ, അപ്പോള്‍ 50 കോടിയുടെ ആ വിവാഹം?
തിരുപ്പതി: പ്രമുഖ വ്യവസായി കൊല്ലം രവി ഗീതത്തില്‍ ഡോ രവി പിളളയുടേയും ഗീതാ രവി പിള്ളയുടേയും മകള്‍ ഡോ ആരതി പിള്ള വിവാഹിതയായി. എറണാകുളം സ്വദേശി വിനോദ് നെടുങ്ങാടിയുടേയും ഡോ ലത നായരുടേയും മകന്‍ ഡോ ആദിത്യ വിഷ്ണുവുമാണ് ആരതിയെ വിവാഹം കഴിച്ചത്. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹം വളരെ ലളിതമായിരുന്നെങ്കില്‍ നവംബര്‍ 26 ന് കേരളത്തില്‍ വച്ച് നടക്കുന്ന വിവാഹം ചരിത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. 50 കോടിയിലധികം രൂപയാണ് വിവാഹത്തിന് വേണ്ടി മാത്രം ചെലവിടുന്നത്. ഇവരുടെ വിവാഹ നിശ്ചയവും അതിന്റെ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു.

തിരുവനന്തപുരത്ത് വച്ചാണ് വിവാഹം നടക്കുന്നത്. കേരളത്തില്‍ വച്ച് നടക്കുന്ന വിവാഹം അത്യാഢംബരം നിറഞ്ഞതാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹ നിശ്ചയത്തിന് ശേഷം വിവാഹം വരെ ഒട്ടേറെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിവാഹ ദിനത്തില്‍ ശോഭനയുടേയും മഞ്ജുവാര്യരുടേയും നവ്യ നായരുടേയും നൃത്തവും റിമി ടോമിയുടെ ഗാനമേളയും മഞ്ജരിയുടെ ഗസലുമെല്ലാം ഉണ്ടാകും. ബാഹുബലി ടീമാണ് വിവാഹ വേദി സജ്ജമാക്കുന്നത്.












Click it and Unblock the Notifications