കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിനെ വിളിച്ചത് പൂജാരി തന്നെ! തെളിവ് പുറത്തുവിട്ട് ഇന്‍റലിജെന്‍സ്! പിന്നില്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രവി പൂജാരിക്കെതിരെ പി.സി. ജോര്‍ജ് | Oneindia Malayalam

പിസി ജോര്‍ജ്ജ് എംഎല്‍എയുടെ 'വീരവാദങ്ങള്‍' പലപ്പോഴും ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു അടുത്തിടെ എംഎല്‍എ നടത്തിയ ഒരു വെളിപ്പെടുത്തല്‍.അധോലോക കുറ്റവാളി രവി പൂജാരി തന്നെ വിളിച്ചെന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നു. ബിഷപ്പ് ഫ്രാങ്കോ കേസില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ താന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് പൂജാരി വിളിച്ചതെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്.ഇതോടെ എംഎല്‍എയുടേത് തള്ളാണെന്ന് ആരോപിച്ച് പലരും പിസിയെ അറഞ്ചും പുറഞ്ചും ട്രോളി.

എന്നാല്‍ പിസിയുടേത് തള്ളായിരുന്നില്ലെന്നും രവി പൂജാരി പിസിയെ വിളിച്ചെന്നും തെളിവ് സഹിതം പുറത്ത് വിട്ടിരിക്കുകയാണ് ഇന്‍റലിജെന്‍സ്.

 കന്യാസ്ത്രീ സംഭവം

കന്യാസ്ത്രീ സംഭവം

ബിഷപ് ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീക്കെതിരെ സംസാരിച്ചതിനാണ് തന്നെ രവി പൂജാര വിളിച്ചതെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണിയെന്നും രണ്ട് പ്രാവശ്യം വിളിച്ചപ്പോഴാണ് താന്‍ കോള്‍ എടുത്തതെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

 പോലീസിന് പരാതി

പോലീസിന് പരാതി

ആ വിളിയിലാണ് തനിക്കെതിരേയുള്ളു കൊട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീക്കെതിരെ സംസാരിച്ചതിനാണെന്ന് മനസ്ലിലാവുന്നത്.സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

 സമയം കിട്ടിയില്ല

സമയം കിട്ടിയില്ല

ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണ് ചോദിച്ചത്. ഞാന്‍കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല എന്ന് പറഞ്ഞപ്പോഴാണ് വിളിക്കുന്നത് പൂജാരിയാണെന്ന് വ്യക്തമാക്കിയത്.

 തെറി വിളിച്ച് വെച്ചു

തെറി വിളിച്ച് വെച്ചു

പിന്നീട് അയാള്‍ തനിക്കും മകനും നേരെ വധഭീഷണി മുഴക്കിയപ്പോള്‍ ' നീ പോടാ റാസ്കല്‍, നിന്‍റെ വിരട്ടല്‍ എന്‍റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ്' എന്ന് അറിയാവുന്ന ഇംഗീഷില്‍ ഞാനും മറുപടി പറഞ്ഞെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു

 തെളിവുകള്‍

തെളിവുകള്‍

എന്നാല്‍ പിസിയുടെ വെളിപ്പെടുത്തല്‍ അടുപ്പക്കാര്‍ പോലും വിശ്വസിച്ചില്ല. എന്നാല്‍ രവി പൂജാര തന്നെയാണ് ജോര്‍ജ്ജിനെ വിളിച്ചതെന്ന് ഇന്‍റലിജെന്‍സ് പറഞ്ഞു. ഇതിന്‍റെ തെളിവുകള്‍ ഇന്‍റലിജെന്‍സ് കണ്ടെത്തി.

 ആറ് കോള്‍

ആറ് കോള്‍

പൂാജരയുടെ ഫോണ്‍ കോള്‍ പരിശോഘിച്ചതില്‍ നിന്ന് ജനവരി 11,12 തീയതികളില്‍ പിസി ജോര്‍ജ്ജിന്‍റെ 9447043027 എന്ന നമ്പറിലേക്കാണ് പൂജാര വിളിച്ചതത്രേ. ആകെ ആറ് കോളുകളാണ് പൂജാര ചെയ്തത്.

 സെനഗല്‍ നമ്പര്‍

സെനഗല്‍ നമ്പര്‍

അതില്‍ രണ്ട് കോളുകള്‍ ഒരു മിനിറ്റില്‍ കൂടുതല്‍ ധൈര്‍ഘ്യം ഉള്ളവയായിരുന്നു.ബാക്കിയുള്ളവ പത്ത് സെക്കന്‍റില്‍ താഴെ ഉള്ളതും. സെനഗല്‍ നമ്പര്‍ തന്നെയാണ് പൂജാര കോളിനായി ഉപയോഗിച്ചത്.

 വെടിവെയ്പ് സംഭവം

വെടിവെയ്പ് സംഭവം

സെനഗല്‍ നമ്പര്‍ തന്നെയാണ് പൂജാരി ഇടപെട്ട കൊച്ചിയിലെ നടി ലീനമരിയയുടെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് സംഭവത്തിലും മറ്റ് വ്യവസായികളെ വിളിച്ച് ഭീഷണിപ്പെടുത്താനും ഉപയോഗിച്ചതെന്നും ഇന്‍റലിജന്‍സ് വ്യക്തമാക്കി.

 എന്തിന് വിളിച്ചു

എന്തിന് വിളിച്ചു

എന്തിനായിരിക്കും പൂജാരെ വിളിച്ചതെന്ന് സ്വാഭാവികമായും സംശയം ഉയര്‍ന്നേക്കാം. പ്രത്യേകിച്ച് കന്യാസ്ത്രീ വിഷയത്തില്‍ പൂജാരിയുടെ താത്പര്യം എന്തെന്നും. പണക്കാരെ വിരട്ടി കാര്യം കാണുന്നത് പൂജാരിയുടെ സ്ഥിരം തൊഴിലാണ്.ഇത് തന്നെയായിരിക്കണം ഉദ്ദേശം എന്നും കണക്കാക്കപ്പെടുന്നുണ്ട്.

 സര്‍ജിക്കല്‍ സ്ട്രൈക്ക്

സര്‍ജിക്കല്‍ സ്ട്രൈക്ക്

പൊതുവിഷയങ്ങളിലും ഇടപെട്ട് പ്രതികരിക്കുന്ന ആളത്രേ പൂജാരി. 2016 ല്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ പ്രതികരിച്ച മുംബൈയിലെ കോണ്‍ഗ്രസ് എംപി സഞ്ജയിയെ അന്ന് പൂജാരി വിളിച്ചിരുന്നത്രേ.

 രമേശ് ചെന്നിത്തലയേയും

രമേശ് ചെന്നിത്തലയേയും

പരസ്യമായി മാപ്പ് പറയാനായിരുന്നു അന്നത്തെ കോള്‍. തൃശ്ശൂരില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ നിരന്തരം വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പൂജാരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
2016ല്‍ ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

 സാഹസിക ഓപ്പറേഷന്‍

സാഹസിക ഓപ്പറേഷന്‍

15 വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുന്ന അധോകലോക കുറ്റവാളിയാണ് രവി പൂജാരിയെ കഴിഞ്ഞ ദിവസം പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പോലീസിന്‍റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി പൂജാരി പിടിയാലാവുന്നത്.

English summary
ravi poojari threatened pc george confirms intelligance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X