Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്യൂട്ടി പാര്‍ലര്‍ ആക്രമണത്തിന് പിന്നില്‍ അധോലോക നായകന്‍ രവി പൂജാരി തന്നെയെന്ന് നടി ലീനാ പോള്‍

കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. ശനിയാഴ്ചയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ദി നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്പുണ്ടാകുന്നത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നടിയുടെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഉന്നതന്മാരുടെ ഇടപെടുലകള്‍ ഉണ്ടെന്ന സംശയത്തില്‍ തന്നെയായിരുന്നു തുടക്കം മുതലെ പോലീസ് സംഘം.

അധോലോക നായകന്‍ രവി പൂജാരി എന്നെഴുതിയ കടലാസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. രവി പൂജാരി എന്നെഴുതിയ കടലാസ് തിടുക്കത്തില്‍ ഉപേക്ഷിച്ച് പോയതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ദൃക്‌സാക്ഷികള്‍ പറയുന്നത്

ദൃക്‌സാക്ഷികള്‍ പറയുന്നത്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നടന്‍ ധര്‍മജന്റെ ഫിഷ് സ്റ്റോളിന് സമീപം വണ്ടി നിര്‍ത്തിയിട്ടു. പിറകിലിരുന്ന ആള്‍ മുകളിലേക്കുള്ള കോണിപ്പടിയിലേക്ക് പോകുന്നു. ഇതിനിടെ മുകളില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരന്‍ ഇറങ്ങി വരുന്നത് കണ്ടതോടെ ഇയാള്‍ രണ്ട് തവണ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു.

ദുരൂഹമായി പേപ്പര്‍

ദുരൂഹമായി പേപ്പര്‍

ശബ്ദം മാത്രം കേള്‍ക്കുന്ന തരത്തിലുള്ള എയര്‍ പിസ്റ്റളാണ് ഉപയോഗിച്ചതെന്ന സംശയത്തിലാണ് പോലീസ്. വണ്ടിയില്‍ കയറുന്നതിന് മുമ്പ് രവി പൂജാരി എന്നെഴുതിയ പേപ്പര്‍ തിടുക്കത്തില്‍ താഴേയ്ക്ക് ഇടുകയായിരുന്നു. സംഭവസമയം ലീന പോള്‍ ബ്യൂട്ടി പാര്‍ലറില്‍ ഉണ്ടായിരുന്നില്ല.

 ആരാണ് രവി പൂജാരി

ആരാണ് രവി പൂജാരി

മുംബൈയെ വിറപ്പിച്ച അധോലോക നായകന്മാരില്‍ ഒരാളാണ് രവി പൂജാരി. വര്‍ഷങ്ങളോളം ഛോട്ടാ രാജന്റെ സഹായിയായി മുംബൈ അധോലോകം ഭരിച്ചു. പിന്നീട് ദുബായിലേക്ക് മാറിയ രവി പൂജാരി നിലവില്‍ ഓസ്‌ട്രേലിയയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ലീന പോളിന്റെ സാമ്പത്തിക ക്രമക്കേടുകള്‍

ലീന പോളിന്റെ സാമ്പത്തിക ക്രമക്കേടുകള്‍

റെഡ് ചില്ലീസ്, ഹസ്ബന്‍സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ സിനിമകളിലൂടെയാണ് ലീന പോള്‍ മലയാളികള്‍ക്ക് പരിചിതയാകുന്നത്. എങ്കിലും രാജ്യത്തെ വന്‍ നഗരങ്ങളില്‍ നടത്തിയിട്ടുള്ള സാമ്പത്തിക തട്ടിപ്പുകളുടെ പേരിലാണ് ലീന പോള്‍ കൂടുതലും വാര്‍ത്തകളില്‍ നിറയുന്നത്. 2013ല്‍ 19 കോടിയുടെ തട്ടിപ്പിന്റെ പേരിലാണ് ലീനയും കൂട്ടാളി സുകേഷ് ചന്ദ്രശേഖറും ദില്ലിയില്‍ അറസ്റ്റിലാകുന്നത്. 2015 ല്‍ മറ്റൊരു കേസില്‍ ഇരുവരെയും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷക വിഭാഗവും അറസ്റ്റ് ചെയ്തിരുന്നു.

രവി പൂജാരിയുമായി ബന്ധം

രവി പൂജാരിയുമായി ബന്ധം

രവി പൂജാരിയുടേതെന്ന പേരില്‍ മുമ്പ് നാല് തവണ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ലീനാ പോള്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു അധോലോക സംഘത്തിന്റെ ഭീഷണി. ബോളിവുഡിലടക്കം രവി നടത്തിയ ഇടപാടുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണിയെന്നും ലീന ആരോപിക്കുന്നു.

കോടികള്‍

കോടികള്‍

ആദ്യം അഞ്ച് കോടി രൂപയും പിന്നാലെ 25 കോടി രൂപയും ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് ലീനാ പോള്‍ പറയുന്നു. എന്നാല്‍ പണം കൊടുക്കാന്‍ ലീന തയാറായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ ആക്രമണങ്ങളെന്നാണ് ലീന ആരോപിക്കുന്നത്.

ഹവാല ഇടപാടുകള്‍

ഹവാല ഇടപാടുകള്‍

ലീനയുടെ കൂട്ടാളിയായിരുന്ന സുകേഷിന്റെ ഹവാല ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. കൊച്ചിയിലെ പ്രാദേശിക ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് വെടിയുണ്ടകളൊന്നും കണ്ടെത്താനായിട്ടില്ല. കൊച്ചി വഴി സുകേഷ് ഹവാല ഇടപാടുകള്‍ നടത്തിയിരുന്നെന്ന് നേരത്തെ വ്യക്തമായിട്ടുള്ളതാണ്

 വഴി തെറ്റിക്കാന്‍

വഴി തെറ്റിക്കാന്‍

പോലീസ് അന്വേഷണം വഴിതെറ്റിക്കാനാണോ രവി പൂജാരി എന്നെഴുതിയ പേപ്പര്‍ ഉപേക്ഷിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട് . ലീന പോളിനെ വ്യക്തമായി അറിയാവുന്നവരാണ് ആക്രമണത്തിന് പിന്നില്‍. കേരളത്തിലെത്തിയ ഉടന്‍ ലീന പോളിന്റെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

ആഡംബരം ജീവിതം

ആഡംബരം ജീവിതം

ലീനയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആര്‍ക്കും അധികം വിവരങ്ങള്‍ അറിയില്ല. സിനിമാ ചിത്രീകരണത്തിനുള്‍പ്പെടെ സ്വന്തം ആഡംബര വാഹനത്തിലായിരുന്നു ലീന എത്തിയിരുന്നത്. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളും വാച്ചുകളും പോലീസ് ലീനയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 2013ല്‍ അറസ്റ്റിലാകുമ്പോള്‍ ആറര കോടി രൂപ വിലമതിക്കുന്ന 9 ആഡംബര കാറുകളാണ് പോലീസ് അന്ന് പിടിച്ചെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+