കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ; പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടു കാര്യമില്ല': രവിചന്ദ്രന്‍

'പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടുകാര്യമില്ല; മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ'

Google Oneindia Malayalam News

കോഴിക്കോട്: ബിജെപിയെ അത്ര ഭയക്കേണ്ട എന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി യുക്തിവാദി പ്രഭാഷകൻ സി രവിചന്ദ്രൻ. താൻ പറഞ്ഞത് കേരളത്തിലെ കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി, ഇസ്ലാം എന്നിവ കഴിഞ്ഞാൽ മൂന്നാമതായി മാത്രമേ ബിജെപിയെയും സംഘപരിവാറിനെയും ഭയക്കേണ്ടതുള്ളുവെന്നും രവിചന്ദ്രൻ ആവർത്തിച്ചു.'

കേരളത്തിൽ ഏറ്റവും കൂടുതൽ ഭയക്കുന്നത് ആരെയൊക്കെ ആണ് എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചു. അതിന് നമ്മൾ ആരെയാണ് ഭയക്കുന്നത് എന്ന് നോക്കിയാൽ മതി. ആർക്കെതിരെ എഴുതാൻ ആണ്, ആർക്കെതിരെ സംസാരിക്കാനാണ് ഭയമെന്ന് നോക്കിയാൽ മതി. അതറിയാൻ പ്രത്യേകിച്ച് ഇലക്ട്രോൺ മൈക്രോസ്‌കോപ്പിന്റെ കാര്യം ഒന്നും ആവശ്യമില്ല.

1

അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രഹര ശേഷിയുള്ള പ്രസ്ഥാനങ്ങളുടെ കാര്യമാണ് പറഞ്ഞത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഭയക്കുന്നത് ആരെ ആ ണ് ഇസ്‌ലാം, കമ്മ്യൂണിസ്റ്റ് പാർട്ടി. മൂന്നാം സ്ഥാനം മാത്രമേ ബിജെപിക്കും സംഘപരിവാറിനും വരുന്നുള്ളൂ. അത് മാറ്റിപ്പറഞ്ഞിട്ട് കാര്യമില്ല. അത് കഴിഞ്ഞാൽ കോൺഗ്രസ്', രവിചന്ദ്രൻ പറഞ്ഞു.

2

ഇത് അറിയാൻ ഏറ്റവും എളുപ്പം ഇവിടുത്തെ ബുദ്ധിജീവികളെയും സാംസ്‌കാരിക നായകരെയും നോക്കുന്നത് ആണെന്നും രവിചന്ദ്രൻ പറഞ്ഞു. യാതൊരു മാനവികതയും ഇല്ലാത്ത അറുത്ത കൈക്ക് ഉപ്പുതേക്കാത്ത ആളുകൾ പോലും ഇത്തരം ശക്തികളുടെ മുന്നിൽ നല്ല പിള്ളയാകുകയും അവരെ താലോലിക്കുകയും ചെയ്യുക ആണെന്നും രവിചന്ദ്രൻ പറഞ്ഞു. നിങ്ങൾക്ക് നല്ല ഗുണങ്ങൾ ഉണ്ടെങ്കിൽ അത് എല്ലാത്തിനോടും പ്രസരിക്കേണ്ടതാണ്. അങ്ങനെ പ്രസരിക്കുന്നില്ല. നിങ്ങളെ ഭയപ്പെടുത്തുകയും നിങ്ങളെ കൈപിടിച്ച് എഴുതിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളോടും പ്രസ്ഥാനങ്ങളോടും ആണ് കൂടുതൽ വിധേയത്വം കാണിക്കുന്നത്, അവരെ തൊഴുതാണ് നിൽക്കുന്നത് എന്നുമാണ് രവിചന്ദ്രൻ പറയുന്നത്.

3

'കേരളത്തിൽ ഇപ്പോൾ നിലവിലുള്ള അവസ്ഥ ഇങ്ങനെ തന്നെയാണ്. സംഘപരിവാറോ കോൺഗ്രസിന്റെ ടീമോ ഇതിൽ മുന്നിൽ വരിക ആണെങ്കിൽ അങ്ങനെ തന്നെ പറയും. സൈബർ ലോകത്ത് തന്നെ നോക്കിയാൽ മതിയല്ലോ. എന്തെങ്കിലും എഴുതുകയോ പോസ്റ്റിടുകയോ ചെയ്തു നോക്കിയാൽ മതിയാകും ഭയക്കേണ്ടത് ആരെയൊക്കെ ആണെന്നു മനസിലാകാൻ. അതിന്റെ റാങ്ക് ഇങ്ങനെ തന്നെയാണ് ഇസ്‌ലാം, കമ്യൂണിസം, സംഘപരിവാർ', രവിചന്ദ്രൻ പറഞ്ഞു.

ബില്‍ഗേറ്റ്‌സുമായുള്ള ആ വേര്‍പിരിയല്‍ എന്തിനായിരുന്നു; കാരണം പറഞ്ഞ് മെലിന്‍ഡബില്‍ഗേറ്റ്‌സുമായുള്ള ആ വേര്‍പിരിയല്‍ എന്തിനായിരുന്നു; കാരണം പറഞ്ഞ് മെലിന്‍ഡ

4

കേരളത്തിൽ ഏറ്റവും കൂടുതൽ ഭയക്കുന്ന രണ്ടു സംഗതികൾ ഏതൊക്കെയാണ് എന്ന് അഭിമുഖത്തിൽ അവതാരകനോട് രവിചന്ദ്രൻ തിരിച്ചു ചോദിക്കുകു ആയിരുന്നു . അവതാരകൻ എനിക്ക് അങ്ങനെ ഇവരെയൊന്നും ഭയമില്ല, പക്ഷേ നമ്മൾ കമ്മ്യൂ ണിസ്റ്റ്പാർട്ടിയെ ഭയക്കണം. ഉടനെ രവിചന്ദ്രൻ ഇടയ്ക്കു കയറി 'ഇസ്ലാമിനേയും ഭയക്കണം' എന്ന് പറയുന്നു. ഇതിനു ശേഷം ബിജെപിയേയും ഭയക്കണം എന്ന് അവതാരകൻ പറയുന്നു, ഓകെ, ബിജെപിയെ അത്ര ഭയക്കുന്നുണ്ടോ എന്നായിരുന്നു രവിചന്ദ്രൻ ചോദിക്കുന്നത്.

ചെട്ടിനാട് ചിക്കന്‍, പൊടി ഇഡലി, ചിക്കന്‍ 65; എയര്‍ ഇന്ത്യ ഇത് എന്തുഭാവിച്ചാണ്; പുതിയ ഭക്ഷണ മെനുചെട്ടിനാട് ചിക്കന്‍, പൊടി ഇഡലി, ചിക്കന്‍ 65; എയര്‍ ഇന്ത്യ ഇത് എന്തുഭാവിച്ചാണ്; പുതിയ ഭക്ഷണ മെനു

English summary
Ravichandran repeated that BJP should be afraid only after communist party and islam, and said the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X