യുകെയില്‍ നിന്നും ഇന്ത്യ എത്തിച്ചത് 1 ലക്ഷം കിലോ സ്വർണം: എല്ലാം അതീവ രഹസ്യം, ഇനിയും വരും
ഡല്‍ഹി: യുകെയില്‍ നിന്നും 100 ടണ്‍ (ഒരുലക്ഷം കിലോഗ്രാം) സ്വർണം ഇന്ത്യയിലേക്ക് എത്തിച്ച് ആർ ബി ഐ. ബ്രിട്ടനില്‍ സൂക്ഷിച്ചിരുന്ന സ്വർണമ്മാണ് ആർ ബി ഐ ഇന്ത്യയിലെ തങ്ങളുടെ സ്വന്തം നിലവറകളിലേക്ക് മാറ്റിയിരിക്കുന്നത്. 33 വർഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇത്തരമൊരു നടപടി. മുംബൈയിലെ മിൻ്റ് റോഡിലെയും നാഗ്പൂരിലെയും ആർ ബി ഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുക.
വരും മാസങ്ങളിലും സമാനമായ അളവിൽ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആർ ബി ഐ വ്യക്തമാക്കുന്നു. "ആർ ബി ഐ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വലിയ തോതില്‍ സ്വർണ്ണം വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇത് എവിടെയാണ് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നതെന്ന് ആർ ബി ഐ അവലോകനം ചെയ്ത് വരികയായിരുന്നു. വിദേശത്ത് സ്റ്റോക്ക് വർദ്ധിക്കുന്നതിനാൽ കുറച്ച് സ്വർണ്ണം ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു "ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പല രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിച്ച് വരുന്നത്. ഇന്ത്യയും ഈ രീതിയാണ് തുടരുന്നത്. എന്നാല്‍ അടുത്ത കാലത്തായി സ്റ്റോക്ക് വർധിച്ചതോടെയാണ് ഇതില്‍ നിന്നും ഒരു വിഹിതം ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 15 വർഷം മുമ്പ് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് ആര്‍ബിഐ 200 ടൺ സ്വർണ്ണം വാങ്ങിയിരുന്നു. ഇതിന് പുറമെ സമീപകാലത്തും ആർ ബി ഐ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടി.
മാർച്ച് മാസം അവസാനത്തോടെ തന്നെ ഇന്ത്യയിലേക്ക് സ്വർണം എത്തിക്കാനുള്ള നീക്കം ആർ ബി ഐ ആരംഭിച്ചിരുന്നു. മാസങ്ങളുടെ ആസൂത്രണത്തിന് ഒടുവില്‍ 100 ടണ്‍ സ്വർണം ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്തു. അതീവ രഹസ്യമായിട്ടായിരുന്നു ഈ നടപടികള്‍ എല്ലാം. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. ഈ സ്വർണത്തിന് കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കിയെങ്കിലും ഇറക്കുമതിയിൽ ചുമത്തുന്ന സംയോജിത ജിഎസ്ടിയിൽ ഇളവ് നല്‍കിയിട്ടില്ല.
സ്വർണം സ്വന്തം രാജ്യത്തേക്ക് എത്തിക്കുന്നതിലൂടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നൽകുന്ന തുക സ്റ്റോറേജ് ചിലവിൽ കുറച്ച് ലാഭിക്കാനും ആർ ബി ഐയെ സഹായിക്കും. ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചാണ് സ്വർണം എത്തിച്ചതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ











Click it and Unblock the Notifications