റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ: 4.4ശതമാനത്തിൽ നിന്നും 4.9 ലേക്ക് ഉയർന്നു
ദില്ലി: റിപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ്വ് ബാങ്ക്. ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറാണ് ഉയർത്തിയത്. ഇതോടെ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി ഉയർന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) മൂന്നാം പണനയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നിരക്ക് ഉയർത്താനുള്ള പണനയ സമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് യോഗശേഷം മുംബൈയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ ആർ ബി ഐ ഗവർണ്ണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
റിപ്പോ നിരക്ക് വർധിപ്പിച്ചതോടെ സ്റ്റാന്‍ഡിങ് ഡെപോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) റേറ്റും വര്‍ധിച്ചു. 4.15 ശതമാനത്തില്‍ നിന്നും 4.65 ശതമാനത്തിലേക്കാണ് എസ്ഡിഎഫ് റേറ്റ് വര്‍ധിച്ചത്. ഇതോടൊപ്പം തന്നെ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) റേറ്റ് 4.65 ശതമാനത്തില്‍ നിന്നും 5.15 ശതമാനത്തിലേക്കും വര്‍ധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത രീതിയില്‍ പണപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളി നേരിടാനുള്ള നടപടി തുടരുമെന്നും ആ ര്‍ബി ഐ ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ കയറ്റുമതി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2022 ജൂൺ 3 വരെ, ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 601.1 ബില്യൺ ഡോളറാണ്. ആവർത്തിച്ചുള്ള ഇടപാടുകൾക്കുള്ള കാർഡുകളുടെയും പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങളുടെയും (പിപിഐ) ഇ-മാൻഡേറ്റുകൾ/ സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾക്കുള്ള പരിധി ഇപ്പോൾ 5,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തുന്നതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.
'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ
റുപേ ക്രെഡിറ്റ് കാർഡുകളിൽ തുടങ്ങുന്ന ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പ്ലാറ്റ്‌ഫോമുകളിലേക്ക് ലിങ്ക് ചെയ്യാമെന്നും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സഹകരണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത വായ്പകളുടെ പരിധി 100% വർദ്ധിപ്പിച്ചതായും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്തെ പണപ്പെരുപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഉയര്‍ന്ന നിലയിലേക്കേ് കുതിച്ചുയര്‍ന്നതോടെ മേയ് ആദ്യ വാരത്തില്‍ ആർ ബി ഐപണനയ അവലോകന സമിതി അടിയന്തര യോഗം ചേര്‍ന്ന് റിപ്പോ നിരക്കില്‍ 0.40 ശതമാനവും സിആര്‍ആര്‍ നിരക്കില്‍ 0.50 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2018-ന് ശേഷം ആദ്യമായാട്ടാണ് അടിസ്ഥാന പലിശ നിരക്കുകള്‍ ആർ ബി ഐ വർധിപ്പിക്കുന്നത്.












Click it and Unblock the Notifications