കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർസിസിയിൽ നിന്ന് പെൺകുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവം; കള്ളമെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷ...

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഒൻപതു വയസുകാരിക്ക് എയ്‍ഡ്സ് ബാധിച്ചുവെന്നായിരുന്നു ആരോപണം.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: റീജണൽ ക്യാൻസർ സെന്ററിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് എയ്ഡ്സ് ബാധിച്ചുവെന്ന ആരോപണം ശരിയല്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് കോടതി. പെൺകുട്ടിക്ക് എയ്‍ഡ്സ് ബാധിച്ചുവെന്ന് പ്രചരിപ്പിച്ചവർക്കാകും കർശന ശിക്ഷ ലഭിക്കുക. പെൺകുട്ടിയുടെ അച്ഛൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ചതിന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി! സംഭവം തിരുവനന്തപുരത്ത്പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ചതിന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി! സംഭവം തിരുവനന്തപുരത്ത്

അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കും, മകൾ ക്യാമറയിൽ പകർത്തും, പിന്നീട് അച്ഛനും മകളും...അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കും, മകൾ ക്യാമറയിൽ പകർത്തും, പിന്നീട് അച്ഛനും മകളും...

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഒൻപതു വയസുകാരിക്ക് എയ്‍ഡ്സ് ബാധിച്ചുവെന്നായിരുന്നു ആരോപണം. ആർസിസിയിൽ നിന്ന് സ്വീകരിച്ച രക്തത്തിലൂടെയാണ് എയ്ഡ്സ് ബാധിച്ചതെന്നും രക്ഷിതാക്കളടക്കം ആരോപിച്ചിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ വിശദമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു.

hiv

തുടർന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും ചെന്നൈയിലേക്ക് അയച്ച് വിശദമായ പരിശോധന നടത്തി. ചെന്നൈയിലെ റീജിണൽ ലാബിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് എയ്ഡ്സ് ഇല്ലെന്നും കണ്ടെത്തി. ഇതോടെയാണ് കുട്ടികളുടെ രക്ഷിതാക്കളടക്കം വ്യാജ ആരോപണമുന്നയിച്ചതാണെന്ന സംശയമുണർന്നത്.

ചെന്നൈയിലെ പരിശോധനയുടെ അന്തിമ റിപ്പോർട്ട് ദില്ലിയിലെ നാഷണൽ ലാബിൽ നിന്നാണ് കിട്ടേണ്ടത്. ഇത് ലഭിക്കുന്നതോടെ സംഭവത്തിൽ വ്യക്തത കൈവരും. അന്തിമഫലത്തിൽ കുട്ടിക്ക് എയ്ഡ്സ് ഇല്ലെന്ന് കണ്ടെത്തിയാൽ ഇക്കാര്യം പ്രചരിപ്പിച്ചവരെ ശിക്ഷിക്കുമെന്നാണ് കോടതിയും പറഞ്ഞിരിക്കുന്നത്.

English summary
rcc aids case; court says about allegations and lab report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X