ആര്‍സിസിയില്‍ ഡോക്ടര്‍മാരുടെ സമരം
ആര്‍സിസി ഡോക്ടര്‍മാര്‍ സമരത്തില്‍. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഡോക്ടര്‍മാര്‍ രാജി വച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ഡോക്ടര്‍മാര്‍ സമരത്തില്‍. ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡെക്ടര്‍മാരുടെ നിസഹകരണ സമരം.

ഓങ്കോജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറയുടെ ഉത്തരവാണ് ഡോക്ടര്‍മാരുടെ അനിഷ്ടത്തിനിടയാക്കിയത്. ഈ സമരം അനാവ്യമാണെന്നും ഉത്തരവില്‍ വിട്ടു വീഴ്ചക്കില്ലെന്നും ആരോഗ്യ സെക്രട്ടറിയും വ്യക്തമാക്കി. രോഗികളെ ബാധിക്കാതെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഡോക്ടര്‍മാര്‍ രാജി വച്ചതായാണ് വിവരം. ഇതോടെ ആര്‍സിസിയിലെ ഭരണ പ്രതിസന്ധിയും രൂക്ഷമായി. ഒരു മാസം മുമ്പ് രാജിക്കത്ത് നല്‍കിയതാണെന്നും വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നുമാണ് സൂപ്രണ്ടിന്റെ പ്രതികരണം.












Click it and Unblock the Notifications