കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർസിസിയിലെ എച്ച്ഐവി ബാധ: പെൺകുട്ടിയെ വിദഗ്ധ സംഘം വീണ്ടും രക്ത പരിശോധന നടത്തും

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിച്ച പെണ്‍കുട്ടിയെ വീണ്ടും പരിശോധനയ്ക്ക് വിധേയയാക്കും. സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സംഘമാണ് പെണ്‍കുട്ടിയെ വീണ്ടും പരിശോധിക്കുക. ചെന്നൈയിലെ റീജണല്‍ ലബോറട്ടറിയില്‍ പെണ്‍കുട്ടിയുടെ രക്തപരിശോധന നടത്തും. സര്‍ക്കാര്‍ ചെലവിലാണ് പെണ്‍കുട്ടിയേയും കുടുംബത്തേയും ചെന്നൈയിലേക്ക് അയച്ച് പരിശോധന നടത്തുക. ഇത് സംബന്ധിച്ച് വിഗദ്ധ സംഘം മുന്നോട്ട് വെച്ച ശുപാര്‍ശയില്‍ അന്തിമ തീരുമാനം വരുന്നതേ ഉള്ളൂ.

ദിലീപിനെ കുടുക്കിയാൽ പകരം മഞ്ജുവിന്റെ നായക വേഷം? കാവ്യയ്ക്ക് ശക്തി പകരുന്ന ആരോപണങ്ങളുമായി പിസിദിലീപിനെ കുടുക്കിയാൽ പകരം മഞ്ജുവിന്റെ നായക വേഷം? കാവ്യയ്ക്ക് ശക്തി പകരുന്ന ആരോപണങ്ങളുമായി പിസി

hiv

ആറ് മണിക്കൂർ പോലീസ് ക്ലബ്ബിൽ വിയർത്ത് നാദിർഷ! സുനിയെ അറിയില്ല, ദിലീപും താനും നിരപരാധികൾ.. ഇനി കാവ്യ?ആറ് മണിക്കൂർ പോലീസ് ക്ലബ്ബിൽ വിയർത്ത് നാദിർഷ! സുനിയെ അറിയില്ല, ദിലീപും താനും നിരപരാധികൾ.. ഇനി കാവ്യ?

രക്താര്‍ബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ ഒന്‍പത് വയസ്സുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ ആണ് വിദഗ്ദ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പെണ്‍കുട്ടി ആര്‍സിസിയില്‍ നിന്നും ചികിത്സ തേടുന്നുണ്ട്. ചികിത്സയുടെ ഭാഗമായുള്ള പരിശോധനയില്‍ എച്ച്‌ഐവി കണ്ടെത്തിയിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്കും എച്ച്‌ഐവി ഇല്ല. നാല് തവണ പെണ്‍കുട്ടി കീമോ തെറാപ്പി നടത്തുകയും പലതവണയായി രക്തം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചാമത്തെ കീമോയ്ക്ക് മുന്‍പുള്ള രക്ത പരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്.ആര്‍സിസിയില്‍ നിന്നും രക്തം നല്‍കിയതിലെ പിഴവാണ് എച്ച്‌ഐവിക്ക് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

English summary
RCC HIV case: blood to be tested once again in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X