കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു; ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി

ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒമ്പത് വയസുകാരിയാണ് ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്.

Google Oneindia Malayalam News

Recommended Video

cmsvideo
RCCയിൽ നിന്ന് HIV ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു | News Of The Day | Oneindia Malayalam

തിരുവനന്തപുരം/ആലപ്പുഴ: തിരുവനന്തപുരം ആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ചിരുന്ന പെൺകുട്ടി മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒമ്പത് വയസുകാരിയാണ് ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. രക്താർബുദം ബാധിച്ചതിനെ തുടർന്ന് 13 മാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ ആരോഗ്യനില കഴിഞ്ഞദിവസമാണ് വഷളായത്.

രക്താർബുദ ബാധിതയായ പെൺകുട്ടിയ്ക്ക് കഴിഞ്ഞദിവസം പനി പിടിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയെ ആലപ്പുഴ വണ്ടാനം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ന്യൂമോണിയയും ബാധിച്ചതോടെ പെൺകുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

തിരുവനന്തപുരം ആർസിസിയിലേക്ക്...

തിരുവനന്തപുരം ആർസിസിയിലേക്ക്...

ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിക്ക് രക്താർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് 2017 മാർച്ച് ഒന്നിനാണ് തിരുവനന്തപുരം ആർസിസിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്തത് പ്രകാരമാണ് മാതാപിതാക്കൾ പെൺകുട്ടിയെ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചത്. തുടർന്ന് ആർസിസിയിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പെൺകുട്ടിയ്ക്ക് ചികിത്സ ആരംഭിച്ചു. മാർച്ച് ഒമ്പതിന് നടത്തിയ പരിശോധന പ്രകാരം പെൺകുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്ന് ആർസിസി അധികൃതർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചികിത്സയുടെ ഭാഗമായി പലതവണ പെണ്‍കുട്ടി ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ ആഗസ്റ്റ് മാസത്തിലാണ് പെൺകുട്ടി എച്ച്ഐവി ബാധിതയാണെന്ന് കണ്ടെത്തിയത്.

രക്ത പരിശോധന...

രക്ത പരിശോധന...

2017 ആഗസ്റ്റ് 25ന് നടത്തിയ രക്ത പരിശോധനയിലാണ് പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ചതായി ആർസിസി അധികൃതർ സ്ഥിരീകരിച്ചത്. ഇതിനിടെ നാല് തവണ കീമോതെറാപ്പിയും പല തവണ രക്തം സ്വീകരിക്കലും നടന്നിരുന്നു. പെൺകുട്ടിക്ക് എച്ച്ഐവിയുണ്ടെന്ന് ആർസിസി അധികൃതർ സ്ഥിരീകരിച്ചതോടെ രക്ഷിതാക്കൾ അങ്കലാപ്പിലായി. രക്തം സ്വീകരിച്ചതിലൂടെയാണ് പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ചതെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. എന്നാൽ ആർസിസി അധികൃതർ ഈ വാദം തള്ളി. തുടർന്ന് പെൺകുട്ടിയെയും രക്ഷിതാക്കളെയും സ്വകാര്യ മെഡിക്കൽ ലാബിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും രക്ത പരിശോധനയ്ക്ക് വിധേയരാക്കി.

പരിശോധന ഫലം...

പരിശോധന ഫലം...

സ്വകാര്യ ലാബിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എച്ച്ഐവി ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവം വിവാദമായത്. ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെയാണ് ഒമ്പത് വയസുകാരിക്ക് എച്ച്ഐവി ബാധയേറ്റെന്ന ആരോപണം ഈ പരിശോധന ഫലത്തോടെ ശക്തമായി. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും വിഷയത്തിൽ ഇടപെട്ടു. പോലീസ് അന്വേഷത്തിന് പുറമേ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവത്തിൽ അന്വേഷണം നടത്തി.

 കോടതിയിലേക്ക്...

കോടതിയിലേക്ക്...

ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ മകൾക്ക് എച്ച്ഐവി ബാധിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹർജിയിൽ ഹൈക്കോടതി ആർസിസി അധികൃതർക്ക് നോട്ടീസ് അയച്ചു. ഇതിനുപിന്നാലെയാണ് ചെന്നൈയിലെ ലാബിൽ നിന്നുള്ള പരിശോധന ഫലം പുറത്തുവന്നത്. ഒമ്പതു വയസുകാരിയാ പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ചിട്ടില്ലെന്നായിരുന്നു ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധന ഫലം. എന്നാൽ പെൺകുട്ടി എച്ച്ഐവി പോസിറ്റീവാണെന്ന് ഡോക്ടർമാർ തറപ്പിച്ചു പറഞ്ഞു. ഇതിനിടെ ചെന്നൈയിലെ പരിശോധന ഫലം കൊണ്ട് മാത്രം എച്ച്ഐവി ബാധ സ്ഥിരീകരിക്കാനാകില്ലെന്നും, ദില്ലി നാഷണൽ ലാബിൽ നിന്നുള്ള പരിശോധന ഫലം പുറത്തുവരണമെന്നും ആർസിസി അധികൃതർ അറിയിച്ചിരുന്നു.

 വൈറസിന്റെ ശക്തി കുറഞ്ഞു...

വൈറസിന്റെ ശക്തി കുറഞ്ഞു...

അതിനിടെ പെൺകുട്ടി എച്ച്ഐവി പോസീറ്റിവാണെന്ന വാദത്തിൽ ഡോക്ടർമാർ ഉറച്ചുനിന്നു. കാൻസർ ബാധിതയായ കുട്ടിക്ക് ആന്റി റിട്രോ വൈറൽ ചികിത്സ നടക്കുന്നതിനാൽ എച്ച്ഐവി വൈറസിന്റെ ശക്തി കുറഞ്ഞതിനാലാകാം പരിശോധന ഫലം നെഗറ്റീവായതെന്നായിരുന്നു ഡോക്ടർമാരുടെ സംശയം. 2017 നവംബർ അവസാനത്തോടെയാണ് ചെന്നൈയിലെ ലാബിൽ നിന്നുള്ള പരിശോധന ഫലം പുറത്തുവന്നത്. എന്നാൽ ദില്ലി നാഷണൽ ലാബിൽ നിന്നുള്ള പരിശോധന ഫലങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഈ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ ഉറപ്പിക്കാൻ സാധിക്കുകയുള്ളു എന്ന ഘട്ടത്തിലാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ

ഇപി ജയരാജൻ ക്ഷേത്രത്തിൽ വന്നത് ഉദ്ഘാടനത്തിന്! രഹസ്യ സന്ദർശനമെന്ന മനോരമ വാർത്ത പച്ചക്കള്ളം! ഇപി ജയരാജൻ ക്ഷേത്രത്തിൽ വന്നത് ഉദ്ഘാടനത്തിന്! രഹസ്യ സന്ദർശനമെന്ന മനോരമ വാർത്ത പച്ചക്കള്ളം!

വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...

English summary
rcc hiv controversy; the girl died in alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X