കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാൈന നേതൃത്വത്തിൽ അഴിച്ചുപണി? ജില്ല ചുമതലകളിൽ മാറ്റം വരും!!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയ്ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബിജെപി സോഷ്യല്‍ മീഡിയാ ഇന്‍ചാര്‍ജ്ജ് ജെ.ആര്‍.പത്മകുമാറിന്റെ അനന്തരവന്‍ കൃഷ്ണകുമാറിനാണ്.

<strong>300 ഭീകരരെ വധിച്ചെന്ന് ആര് പറഞ്ഞു? മോദിയും അമിത് ഷായും പറഞ്ഞില്ലല്ലോ എന്ന് കേന്ദ്ര മന്ത്രി</strong>300 ഭീകരരെ വധിച്ചെന്ന് ആര് പറഞ്ഞു? മോദിയും അമിത് ഷായും പറഞ്ഞില്ലല്ലോ എന്ന് കേന്ദ്ര മന്ത്രി

ഇതിന് മുമ്പ് ബിജെപി സംസ്ഥാന ഐടി സെൽ കൺവീനർ ആനന്ദ് എസ് നായരായിരുന്നു. ഇദ്ദേഹത്തെ മാറ്റിയാാണ് കൃഷ്ണകുമാറിന് ചുമതല നൽകിയത്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത അമർഷം പുകയുന്നുണ്ട്. പിഎസ് ശ്രീധരന്‍പിള്ളയുടെ മീഡിയാ കാര്യങ്ങള്‍ കൈകാര്യം ചെയ്തു പോന്ന വ്യക്തിയായിരുന്നു കൃഷ്ണകുമാർ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചുമതല നൽകിയത്.

ജില്ല നേതാക്കളും മാറും

ജില്ല നേതാക്കളും മാറും


ബിജെപി ജില്ലാ നേതൃത്വത്തിലുള്ള ചിലരും സംസ്ഥാന നേതൃത്വത്തിലുള്ള ചിലരും മാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി ബിജെപി പാര്‍ലമെന്റ് മണ്ഡലം ഉപരി നേതാക്കളുടെ യോഗങ്ങളിൽ വി മുരളീധരൻ പക്ഷം പലയിടങ്ങളിലും വിട്ടു നിന്നിരുന്നു. തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍, കൊച്ചിയില്‍ എഎന്‍ രാധാകൃഷ്ണന്‍, കോഴിക്കോട് പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ക്കായിരുന്നു ചുമതല.

ബിഡിജെഎസ് പിളർന്നു

ബിഡിജെഎസ് പിളർന്നു


ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കേ എൻഡിഎയുടെ ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പിളർന്നിരുന്നു. ജില്ലാ പ്രസിഡന്‍റായിരുന്ന ചൂഴാൽ നിർമ്മലന്‍റെ നേതൃത്വത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ബിഡിജെഎസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. ജില്ലയിലെ 11 മണ്ഡലം പ്രസിഡന്‍റുമാരെ ഒപ്പം കൂട്ടിയാണ് പാർട്ടി പ്രഖ്യാപനം.

വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ

വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ


വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനാണ് ചൂഴാൽ നിർമൽ. നിര്‍മലിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതാണ് കാരണമെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. ഏത് മുന്നണിയോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിക്കാതെയാണ് പാർട്ടി പ്രഖ്യാപനം. വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന നിര്‍മൽ പാറശാല താലൂക്ക് യൂണിയൻ സെക്രട്ടറി കൂടിയാണ്.

പ്രശ്നം പരിഹരിക്കാൻ ശ്രമം

പ്രശ്നം പരിഹരിക്കാൻ ശ്രമം

ബിജെപി ഏറെ പ്രതീക്ഷ കൽപ്പിക്കുന്ന തിരുവനന്തപുരത്ത് ബിഡിജെഎസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി നേതൃത്വം ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തിരുവനന്തപുരത്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഡ‍ിജെഎസിന്റെ വിഭജനം തിരിച്ചടിയാകാൻ സാധ്യതയില്ല. വെള്ളാപ്പള്ളി ഇടതിനൊപ്പവും നിൽക്കുന്ന സാഹചര്യത്തിൽ പുതിയ പാർട്ടി ഇടതിനൊപ്പം പോവുമോ എന്നാണ് ബിജെപിയുടെ ആശങ്ക.

English summary
Re arrangement in BJP leadership in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X