Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം, 20 ദുരൂഹതകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണം സംബന്ധിച്ച കേസിൽ ദുരൂഹതയില്ലെന്ന് സി ബി ഐ അടക്കം 3 ഏജൻസികൾ തെളിയിച്ചതാണ്. അപകട മരണം തന്നെയാണ് ഇതെന്ന് കേന്ദ്ര ഏജൻസി വിധി എഴുതിയിട്ടും ബാലഭാസ്ക്കറിന്റെ പിതാവ് പുനരന്വേഷണം വേണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ബാലഭാസ്ക്കറിന്റെ പിതാവ് നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി പുനരന്വേഷണത്തിന് നിർദേശിക്കുകയും ചെയ്തു.

അതേ സമയം പുനരന്വേഷണത്തിൽ ദുരൂഹത തെളിയിക്കാൻ സി ബി ഐക്ക് വേണ്ടത് തെളിവുകളാണ്. അമിത വേ​ഗമാണ് അപകട കാരണം എന്നാണ് മം​ഗലാപുരം പോലീസ്,ക്രൈം ബ്രാഞ്ച്, സി ബി ഐ എന്നിവർ കണ്ടെത്തിയത്. എന്നാൽ കേസിൽ ദുരൂഹതയുണ്ടെന്നും, അപകടത്തിനു പിന്നിൽ സാമ്പത്തിക പ്രശ്നിൽ സാമ്പത്തിക പ്രശ്നങ്ങളും ​ഗൂഡാലോചനയും ആണെന്നും സംശയിച്ച് കെ. സി ഉണ്ണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

balabaskar

മരണവുമായി ബന്ധപ്പെട്ട 20 ദുരൂഹതകൾ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവ് നൽകിയത്. പ്രകാശ് തമ്പിയുടെ മൊഴികളിലെ ഇടപെടലും ഹൈക്കോടതി പ്രത്യേകമായി ചൂണ്ടിക്കാട്ടി. സി ബി ഐയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കോടതി നിരവധി ചോദ്യങ്ങൾ ബാക്കിയാണെന്നും സി ബി ഐ മനസിരുത്തി കേസ് അന്വേഷിക്കണമെന്നും ഉത്തരവിട്ടു.

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. അക്ഷയ് വര്‍മ്മയുടെ മൊഴിയില്‍ സംശയം. പുലര്‍ച്ചെ 4.15ന് ലത അര്‍ജ്ജുനെ വിളിച്ചതിലും ദുരൂഹതയുണ്ട്. ലത അപകടകാരണം മകനെ വിളിച്ചറിയിച്ചത് സംശയകരമാണ്.

പ്രകാശ് തമ്പി ബാലഭാസ്‌കറിനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രി മാറ്റി. ഇത് ഡോക്ടര്‍മാരുടെ ഉപദേശത്തിന് വിരുദ്ധമാണ്. ആശുപത്രി മാറ്റം ഡോ. അനൂപിന് അറിയിക്കാത്തതിലും ദുരൂഹതയുണ്ട്. പ്രകാശ് തമ്പി മൊബൈല്‍ ഫോണ്‍ വാങ്ങിയതും സംശയകരമാണ്. മൊബൈലും പഴ്‌സും കാറിന്റെ കീയും ലക്ഷ്മിക്ക് നല്‍കിയില്ല. ഇതെല്ലാം ഏതൊരു അന്വേഷണ ഉദ്യോഗസ്ഥനിലും സംശയമുണ്ടാക്കും.

സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണം സിബിഐ നല്‍കിയില്ല. സംഭവിച്ചത് അസാധാരണ സംഭവങ്ങളാണ്. നേരിയ സംശയവും അന്വേഷണത്തില്‍ തീര്‍ക്കണം. സാക്ഷിമൊഴികള്‍ വിശദമായി പരിശോധിച്ചില്ല. സോബി ജോര്‍ജ്ജിന്റെ സാക്ഷിമൊഴി പരിഗണിച്ചില്ല. ബാലഭാസ്‌കറിനെ ആക്രമിച്ചവരെ അപകടസ്ഥലത്തും കണ്ടെന്നാണ് മൊഴി. സിബിഐ സോബി ജോര്‍ജ്ജിന്റെ മൊഴിയെടുത്തില്ല. വിഷ്ണു പറഞ്ഞത് സത്യമല്ലെന്നാണ് നുണപരിശോധനാഫലം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+