കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

Google Oneindia Malayalam News

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും നാവികസേനയുടെ ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ സുരക്ഷിതനായി തീരത്തെത്തിച്ചത്. അഭിലാഷ് ടോമിയെ നാവികസേനയുടെ ആശുപത്രിയിലേക്കു മാറ്റി.

abhilash

ഇന്ത്യയെ പ്രതിനിധീകരിച്ച് 2018 ജൂലൈ 1ന് ഫ്രാന്‍സില്‍ നിന്നാണ് തുരിയ എന്ന പായ്ക്കപ്പലില്‍ അഭിലാഷ് ടോമി സാഹസിക യാത്ര തിരിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മൂവായിരത്തോളം കിലോമീറ്റര്‍ അകലെ വെച്ചാണ് അഭിലാഷ് അപകടത്തില്‍ പെടുന്നത്.സെപ്റ്റംബര്‍ 21നായിരുന്നു അപകടം.

കന്യാസ്ത്രീ സമരത്തെ തൊട്ട് കൈ പൊള്ളി.. ശബരിമലയെ ക്കുറിച്ചുള്ള ചോദ്യത്തിന് കയ്യോങ്ങി മോഹൻലാൽകന്യാസ്ത്രീ സമരത്തെ തൊട്ട് കൈ പൊള്ളി.. ശബരിമലയെ ക്കുറിച്ചുള്ള ചോദ്യത്തിന് കയ്യോങ്ങി മോഹൻലാൽ

abilash-tomy

അഭിലാഷ് സഞ്ചരിച്ചിരുന്ന തൂരിയ എന്ന പായ്വഞ്ചി ശക്തമായ കാറ്റിലും ഉയര്‍ന്ന തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്. പായ്വഞ്ചിയുടെ തൂണുകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് അഭിലാഷിന്റെ മുതുകിന് സാരമായി പരുക്കേറ്റിരുന്നു.പ്രക്ഷുബ്ധമായ കടല്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താന്‍ രാക്ഷാ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഫ്രഞ്ച് മത്സ്യബന്ധന കപ്പലെത്തിയാണു അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി ആസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചത്. ഇവിടെനിന്നാണു ഐഎന്‍എസ് സത്പുരയില്‍ അദ്ദേഹത്തെ ഇന്ത്യയിലേയ്ക്കു കൊണ്ടുവന്നത്.
ship

അഭിലാഷ് ടോമിയെ മുംബൈയിലേക്ക് കൊണ്ടുപൊകാനാണ് നേരത്തെ തിരുമാനിച്ചിരുന്നത് എങ്കിലും പിന്നിട് വിശാഖപട്ടണത്തേക്ക് കപ്പലിന്റെ ഗതി മാറ്റുകയായിരുന്നു.വൈകിട്ട് മൂന്നരയോടെ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്തുള്ള ആശുപത്രിയില്‍ അഭിലാഷ് ടോമി ചികിത്സയിലാണ്. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയിട്ടുണ്ട്. അതേസമയം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നാവിക സേന ആലോചിക്കുന്നതായും സൂചനയുണ്ട്.

English summary
reached commander abhilash tomy in vishakapattanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X