ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച സുരേന്ദ്രൻ ദുരേന്ദ്രനെന്ന് സോഷ്യൽ മീഡിയ, പൊങ്കാല!!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സച്ചിദാനന്ദൻ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോൽസവം സി. പി. എം മേളയാക്കിമാററിയിട്ട് ന്യായം പറയുന്നോ. ബി. ജെ. പി ബന്ധമുള്ളവരെ ചാനൽചർച്ചക്കുപോലും വിളിക്കാൻ പാടില്ല പോലും. കേന്ദ്ര ടൂറിസം വകുപ്പിൻറെ ഇരുപതുലക്ഷം വാങ്ങി ധൂർത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികൾക്കില്ല.

  ഒടുവില്‍ കെ സുരേന്ദ്രന് കിട്ടേണ്ടത് തന്നെ കിട്ടി! കുരീപ്പുഴയെ കവിതയിൽ ട്രോളിയപ്പോള്‍ അതുക്കുംമേലെ!!

  പ്രമുഖ എഴുത്തുകാരൻ കെ സച്ചിദാനന്ദനെ പേരെടുത്ത് പറഞ്ഞാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ വിമർശനം. ഇത് കേട്ട് സോഷ്യൽ മീഡിയ വെറുതെയിരിക്കുമോ. കെ സുരേന്ദ്രനെ മാത്രമല്ല, മോദിയെ വരെ പേരെടുത്ത് പറ‍ഞ്ഞാണ് സംഘികൾക്കെതിരായ ആക്രമണം. കുറച്ച് പെരെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനും രംഗത്തുണ്ട്. കാണാം സുരേന്ദ്രന്റെ പോസ്റ്റിന് കീഴിലെ പ്രതികരണങ്ങളിൽ ചിലത്.

  എന്താണ് ചെയ്തത്?

  എന്താണ് ചെയ്തത്?

  അവരൊക്കെ എവിടെ കിടക്കണ് നീ എവിടെ കിടക്കണ് സുരേ. മറ്റുള്ളവരുടെ കുറ്റം പറയാൻ വേണ്ടി മാത്രം എഫ്ബിയിൽ കേറുന്ന ഒരു ഊള. മറ്റുള്ളവർ ചെയ്തത് വിട്. നീയൊക്കെ നാടിന് വേണ്ടി എന്തെങ്കിലും തേങ്ങ ചെയ്തിട്ടുണ്ടോ? ഇല്ലല്ലോ. അപ്പോ കൂടുതൽ അങ്ങ് തള്ളി വിടാതെ. ങ്ങളിതു പറയാൻ തുടങ്ങീട്ട് കാലം കുറച്ചായി. ഒരു മാറ്റവുമില്ല. അവരിങ്ങനെ മാറി മാറി വരും.

  ആരാണ് കാശ് മുടക്കുന്നത്

  ആരാണ് കാശ് മുടക്കുന്നത്

  അത് കലക്കി സുരു. ജനാധിപത്യം തൊട്ടു തീണ്ടിയില്ലാത്ത നിങ്ങളെ പോലെയുള്ള സംഘി ഓന്തുകളെ കേരളം അധികനാൾ വെച്ച് പൊറുപ്പിക്കാൻ തീരേ പോകുന്നില്ല. കേരള ലിറ്ററേച്ചർ ഫെസ്റ്റിവർ ഇങ്ങളെ കണക്ക് കൂട്ടലിന് മീതെയാണ്. പറ്റുമെങ്കിൽ ഒന്ന് കടപ്പുറത്ത് വാ. എന്റെ പൊന്നണ്ണാ ടൂറിസം വകുപ്പിന് ഫണ്ട്‌ കൊടുക്കുന്നത് ബിജെപി അല്ല. അത് ജനങ്ങളുടെ ക്യാഷ് ആണ്.

  ഇടതുപക്ഷ കപടമതേതര സഹിഷ്ണുത

  ഇടതുപക്ഷ കപടമതേതര സഹിഷ്ണുത

  ടി വി ചർച്ചകളിൽ ബിജെപി വക്താക്കളെ പങ്കെടുപ്പിക്കരുത് - സച്ചിദാനന്ദൻ (വാർത്ത) : ഒരു സർവ്വകാല 'മഹാകവിയുടെ' ഫാസിസ്റ്റു ഭയാനക മുഖം മറനീക്കി പുറത്തു വരുന്നു! ഇതിന്റെ പേരോ "ഇടതുപക്ഷ കപടമതേതര സഹിഷ്ണുത"? ഏതായാലും 51 വെട്ടിനെ ഭയക്കാതെ, ശിഷ്ടകാലം 'അടിമപ്പണി' ചെയ്തു ജീവിക്കാമല്ലോ? പിന്നെ, 'ബോണസ്' ആയിട്ട് തരപ്പെടുത്തുന്ന/പരസ്പരം വെച്ചുമാറുന്ന (ഇത്തവണത്തെ അവാർഡ് കമ്മിറ്റി അംഗം അടുത്ത വർഷത്തെ അവാർഡ് ജേതാവ്?) 'അവാർഡുകളും!'

  കണ്ണന്താനം സമാധാനം പറയട്ടേ

  കണ്ണന്താനം സമാധാനം പറയട്ടേ

  എന്തായാലും ഇവന്മാർ മോദിയെ ഫാസിസ്റ്റ് എന്നാണ് വിളിക്കുന്നത്... പിന്നെ എന്തിന് ഇവനൊക്കെ ഉത്സവം ഒണ്ടാക്കാൻ കേന്ദ്ര സർക്കാർ പണം കൊടുക്കുന്നു. നിങ്ങൾക്ക് ഇടപെട്ട് തടഞ്ഞുകൂടെ. കേന്ദ്ര ടൂറിസം വകുപ്പിന്റെ പണം ധൂർത്തടിച്ചെങ്കിൽ പ്രതികരണം ഫേസ്ബുക്കിൽ അല്ല.... നടപടി എടുക്കാൻ പറയണം വകുപ്പിനോട്. ടൂറിസം വകുപ്പിന് നേരിട്ട് പരിപാടി നടത്തിക്കൂടെ. കണ്ണന്താനം വേണം സമാധാനം പറയാന്‍ രാഷ്ട്രീയ സമ്മേളനത്തിന് ഫണ്ട് കൊടുത്തതിന്

  ഡിസി ബഹിഷ്കരിക്കണമെന്ന് വരെ

  ഡിസി ബഹിഷ്കരിക്കണമെന്ന് വരെ

  സച്ചിദാനന്ദനോടല്ല വെറുപ്പ് ഉണ്ടാകേണ്ടത്.. ഹിന്ദുക്കളുടെ മഹത് ഗ്രന്ഥങ്ങള്‍ വിറ്റ്‌ ഹിന്ദുവിന്റെ കാശ് വാങ്ങി പണക്കാരനായ ഡോമിനിക് ചാക്കോ രവിയോടാണ്.. അയാള്‍ ആണല്ലോ ഈ പരിപാടിയുടെ സംഘാടകന്‍.. അതിനാല്‍ തന്നെ ആദ്യം ചെയ്യേണ്ടത്, ആത്മാഭിമാനമുള്ള ഓരോ ഹിന്ദുവും ബീജേപ്പി/സംഘ പ്രവര്‍ത്തകരും ഡിസി ബുക്സിന്‍റെ പുസ്തകങ്ങള്‍ ബഹിഷ്കരിക്കുക എന്നതാണ്.. അതിന് തുടക്കമിടൂ

  കേരളത്തിലെ ബിജെപിയുടെ വളർച്ച

  കേരളത്തിലെ ബിജെപിയുടെ വളർച്ച

  അല്ലെങ്കിലും ബി ജെ പി നേതാക്കൾ ചാനൽ ചർച്ച നടത്തിയല്ല, ബി ജെ പി കേരളത്തിൽ വളർന്നത് ഒരു ചാനലും ബി ജെ പിയെ വളർത്തുന്നതിനു വേണ്ടിയുള്ള സാഹചര്യവും ഒരുക്കിയിട്ടില്ല.

  ഇതെന്ത് ജനുസാണ്?

  ഇതെന്ത് ജനുസാണ്?

  കേരളത്തിലെ സാംസ്കാരിക നായകർ പ്രത്യേക ജനുസാണ്.. കമ്യൂണിസ്റ്റ് സഖാക്കൾ ഓരോരുത്തരയായി വെട്ടിക്കൊലപ്പെടുത്തുമ്പോൾ അവർ പ്യൂപ്പ അവസ്ഥയിലായിരിക്കും. അവരുടെ കണ്ണ് ഉത്തരേന്ത്യയിൽ ആണ്... ഇവിടുത്തെ പട്ടിക്കുപോലും വേണ്ടാത്ത കീടങ്ങളെ ഒരു ദിവസം കൊണ്ട് ചാനൽചർച്ചയിലെ താരങ്ങളായിമാറ്റും... ഇതോടെ സാംസ്കാരിക ന്യായാധിപൻമാർ ആയി മാറുന്നു... ഇനിയും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വരുംകാല ബുദ്ധിജീവികൾക്ക് ഇനിയും അവസരമുണ്ട്.

  വൻ പ്രവചനങ്ങളാണ്

  വൻ പ്രവചനങ്ങളാണ്

  മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടത് ഇവരിൽ നിന്നും ഒരു രക്തസാക്ഷിയെയാണ്. എന്നിട്ടത് ആർഎസ്എസിന്റെ തലയിലിടണം. ഈ പൊട്ടന്മാർ കഥയറിയാതെ ആട്ടം കാണുകയാണ്. ഗൗരീ ലങ്കേഷിന്റെ കൊലപാതകം പ്രതി പിടിയിൽ ആയതോടെ ചീറ്റിപ്പോയി. ഇപ്പോൾ ആരെങ്കിലും അതേക്കുറിച്ച് മിണ്ടുന്നുണ്ടോ! അതേപോലെ ഒന്ന് ഉടനെ കേരളത്തിലും നടക്കും.

  English summary
  Social media reaction to K Surendran Facebook post aginst writer K. Satchidanandan.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more