ആരാകണം മുഖ്യമന്ത്രി? 41 ശതമാനം പേര്‍ വിഎസിനൊപ്പം, പിണറായിക്ക് 34, ഐസക്കിന് 21!
തിരുവനന്തപുരം: പതിനാലാമത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് ഭരണം പിടിച്ചു. ഇനി അടുത്ത ചോദ്യം. ആരാകും മുഖ്യമന്ത്രി. വി എസ് അച്യുതാനന്ദനോ അതോ പിണറായി വിജയനോ. അധികസമയമൊന്നും വേണ്ട, വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് നേതാക്കള്‍ പറയുമ്പോഴും ആകാംക്ഷകള്‍ അവസാനിക്കുന്നില്ല.
വെള്ളിയാഴ്ച കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ ചേരുന്ന സി പി എം യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനിരിക്കേ, വണ്‍ ഇന്ത്യയുടെ 41 ശതമാനം പേരും പറയുന്നത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണം എന്നാണ്. മുന്‍ മുഖ്യമന്ത്രിയായ വി എസിന് ഒരു അവസരം കൂടി നല്‍കണമെന്ന് വായനക്കാര്‍ കരുതുന്നു. എന്നാല്‍ വി എസ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വി എസ് അല്ലെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നാണ് വണ്‍ ഇന്ത്യയുടെ വായനക്കാരില്‍ 34 ശതമാനത്തിന്റെയും അഭിപ്രായം. ഇവര്‍ രണ്ടുപേരും അല്ലാതെ മറ്റൊരു പേരുകൂടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളുടെ മനസില്‍ ഉണ്ട്. ആലപ്പുഴയില്‍ നിന്നുള്ള സി പി എം എം എല്‍ എയും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ. തോമസ് ഐസക്. 21 ശതമാനം പേര്‍ തോമസ് ഐസകിനെ പിന്തുണക്കുമ്പോള്‍ 4 ശതമാനം പേര്‍ പറയുന്നത് ഇവരാരുമല്ല.












Click it and Unblock the Notifications