കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായന മൗനത്തിന്റെ മഹോത്സവം, പ്രതിരോധം: കെഇഎന്‍ കുഞ്ഞഹമ്മദ്‌

Google Oneindia Malayalam News

താമരശ്ശേരി: മറ്റെല്ലാ ഉത്സവങ്ങളില്‍ നിന്നും വായനയെ വ്യത്യസ്തമാക്കുന്നത് അത് മൗനത്തിന്റെ മഹോത്സവമാണ് എന്നതാണെന്ന് കെഇഎന്‍ കുഞ്ഞഹമ്മദ്. എല്ലാ ഉത്സവങ്ങളും ഒരു തിയ്യതില്‍ തുടങ്ങി മറ്റൊരു തിയ്യതിയില്‍ അവസാനിക്കുമ്പോള്‍ വായന എവിടെവെച്ചും ആര്‍ക്കും തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുന്നു. ബഹളത്തിന്റെ ലോകത്തിനും അലര്‍ച്ചക്കും കൊലവിളികള്‍ക്കുമെതിരെയുള്ള മൗനത്തിന്റെ പ്രതിരോധമാണ് വായനയെന്നും അദ്ദേഹം പറഞ്ഞു. പൂനൂര്‍ അല അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെഇഎന്‍.

പിണറായി വിജയന്റെ മരണം കൊതിച്ച് ഒരു തെമ്മാടിക്കൂട്ടം... അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍
വിനിമയത്തിന്റെ ലോകത്തേക്ക് മനുഷ്യന് പ്രവേശിക്കാനുള്ള ഒരു വാതിലാണ് വായന. ലാഭ നഷ്ടകണക്കു പുസ്തകത്തിനിടയില്‍ വീണുപോവുമായിരുന്ന ഒരു ജീവിതത്തെ , ജീവിതത്തിന്റെ പുസ്തകത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന വലിയ ദൗത്യമാണ് വായനക്ക് നല്‍കാനുള്ളത്. പ്രകൃതിയുടെ അനന്തമായ കാലഗണന പരിഗണിക്കുമ്പോള്‍ മനുഷ്യന്റെ ചെറിയ ജീവിതത്തെ വലിയ ജീവിതമാക്കി മാറ്റുന്ന മാന്ത്രികതയാണ് വായനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ken2-

പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ദിനേശ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വികെ ജാബിര്‍ സ്വാഗതം പറഞ്ഞു. നജീബ് കാന്തപുരം, എ.കെ ഗോപാലന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ ഉസ്മാന്‍ മാസ്റ്റര്‍, ഇവി അബ്ബാസ് മാസ്റ്റര്‍, ഷാനവാസ് പൂനൂര്‍ സംസാരിച്ചു. തുടര്‍ന്ന് ട്രിപ്പിള്‍ ഫൈവ് ബാന്റ് അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതവും അരങ്ങേറി.

രാത്രിയിൽ ബസ് കാത്തിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം... സംഭവം കൽപ്പറ്റയിൽരാത്രിയിൽ ബസ് കാത്തിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം... സംഭവം കൽപ്പറ്റയിൽ

അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യംഅമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യം

English summary
reading the festival of silence; says KEN Kunjahammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X