ബിജെപിയെ നേരിടാൻ ഭയമില്ല, നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ, 'ഒരുപാധിയും ഇല്ല'
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം സീറ്റില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ആവര്‍ത്തിക്ക് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. നേമത്ത് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ താന്‍ നേമത്ത് മത്സരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
നേമത്ത് ആത്മവിശ്വാസക്കുറവിന്റെ കാര്യമില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ഇത്രയും ആലോചനയുടെ ആവശ്യമില്ലെന്നും നേമത്ത് മത്സരിക്കാന്‍ താന്‍ ഒരുപാധിയും വെയ്ക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിഫലം ചോദിച്ചുകൊണ്ട് കെ കരുണാകരനോ അദ്ദേഹത്തിന്റെ മകനോ സ്ഥാനാര്‍ത്ഥി ആയിട്ടില്ല. ബിജെപിയെ ഒരിടത്തും നേരിടാന്‍ തനിക്ക് ഭയമില്ല. എന്ത് വന്നാലും നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം
സ്ഥാനാര്‍ത്ഥി നിര്‍ണയം നീട്ടിക്കൊണ്ട് പോകുന്നതിലെ അതൃപ്തിയും കെ മുരളീധരന്‍ പരസ്യമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം വരുമ്പോള്‍ ആദ്യം ഒച്ചയും ബഹളവും ഉണ്ടാവും. അത് നേരത്തെയും ഉണ്ടായിട്ടുളളതാണ്. താന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്പോള്‍ പന്തം കൊളുത്തി പ്രകടനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ വട്ടിയൂര്‍ക്കാവില്‍ 16000 വോട്ടിന് ജയിക്കുകയാണുണ്ടായത് എന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
Recommended Video

നേമത്ത് ആര് തന്നെ സ്ഥാനാര്‍ത്ഥി ആയാലും കോണ്‍ഗ്രസ് ജയിക്കുമെന്ന് വി മുരളീധരന്‍ പറഞ്ഞു. പന്തം കൊളുത്തി പ്രകടനം നടത്തുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതുമെല്ലാം ഇരുട്ടിന്റെ സന്തതികള്‍ ആണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുത് എന്ന് മാത്രമേ തനിക്ക് പാര്‍ട്ടിയോട് പറയാനുളളൂ എന്നും കെ മുരളീധരന്‍ പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെയും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അക്കാര്യം ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചയ്ക്ക് ശേഷവും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications