കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

​എറണാകുളത്ത് സാധ്യത ഈ രണ്ട് പേര്‍ക്ക്.. മത്സരിക്കാന്‍ തയ്യാറെന്ന് കെവി തോമസ്!!

Google Oneindia Malayalam News

എറണാകുളം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഡിഎഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ നേതാക്കളുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. എറണാകുളം ഡിസിസി പ്രസിഡന്‍റും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ കോര്‍പ്പറേഷനില്‍ നേരിയ ഭൂരിപക്ഷമാണ് യുഡിഎഫിന് ഉള്ളത്.ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിന്ന് വിനോദ് മാറിയാല്‍ ചിലപ്പോള്‍ ഭരണം താഴെ വീഴുമെന്നും അതിനാല്‍ ടിജെ വിനോദിനെ മത്സരിപ്പിക്കരുതെന്നുമുള്ള വാദം ഒരു കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്.

കോണ്‍ഗ്രസിന് കടുംവെട്ട്; 15 ഇടത്തും വിമതര്‍ മത്സരിക്കും? കരുക്കല്‍ നീക്കി ബിജെപി, സസ്പെന്‍സ്കോണ്‍ഗ്രസിന് കടുംവെട്ട്; 15 ഇടത്തും വിമതര്‍ മത്സരിക്കും? കരുക്കല്‍ നീക്കി ബിജെപി, സസ്പെന്‍സ്

അതേസമയം കൈവിട്ട ലോക്സഭ മണ്ഡലത്തിന് പകരം നിയമസഭാ മണ്ഡലത്തിനായി കെവി തോമസും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെവി തോമസും വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്

 വിജയം ആവര്‍ത്തിക്കും

വിജയം ആവര്‍ത്തിക്കും

പതിനഞ്ച് ഉപതിരഞ്ഞെടുപ്പില്‍ പതിമൂന്നിലും ജയിച്ച പാരമ്പര്യമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ളത്. ഇത്തവണയും വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി ഇവിടെ. ഐ ഗ്രൂപ്പിന്‍റെ സീറ്റായതിനാല്‍ ഡിസിസി അധ്യക്ഷനും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിന്‍റെ പേരാണ് ഉയര്‍ന്നുവരുന്നത്. ഡിസിസി അധ്യക്ഷനെന്ന നിലയിലുള്ള വിനോദിന്‍റെ പ്രവര്‍ത്തനവും എല്ലാ വിഭാഗം നേതാക്കളുമായുള്ള വിനോദിന്‍റെ ബന്ധവും തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്നും ഐഗ്രൂപ്പ് വിശ്വസിക്കുന്നു.

 മത്സരിക്കാമെന്ന് കെവി തോമസ്

മത്സരിക്കാമെന്ന് കെവി തോമസ്

ലത്തീന്‍ സമുദായ വോട്ടുകള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലമാണ് എറണാകുളം. സമുദായാംഗമെന്ന നിലയിലുള്ള പരിഗണനയും ടിജെ വിനോദിന് ലഭിക്കും.എന്നാല്‍ കോര്‍പ്പറേഷനില്‍ നേരിയ ഭൂരിപക്ഷമാണ് യുഡിഎഫിന് ഉള്ളത്.ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിന്ന് വിനോദ് മാറിയാല്‍ ചിലപ്പോള്‍ ഭരണം താഴെ വീഴുമെന്നും അതിനാല്‍ ടിജെ വിനോദിനെ മത്സരിപ്പിക്കരുതെന്നുമുള്ള വാദം ഒരു കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്.അതേസമയം മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ പേരും സജീവമാണ്. എന്നാല്‍ കെവി തോമസും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 അതൃപ്തി പരസ്യമാക്കി

അതൃപ്തി പരസ്യമാക്കി

പാര്‍ലമെന്‍റ് സീറ്റ് ലഭിക്കാത്തതിന്‍റെ കെര്‍വ് കെവി തോമസിന് ഉണ്ട്. അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാല്‍ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡന്‍ എംഎല്‍എക്ക് സീറ്റ് നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തിയിരുന്നു. സിറ്റിങ്ങ് എംപിയായിരുന്ന കെവി തോമസിന് മാത്രമാണ് സീറ്റ് നിഷേധിക്കപ്പെട്ടത്.

 പാര്‍ട്ടി പറഞ്ഞാല്‍

പാര്‍ട്ടി പറഞ്ഞാല്‍

ഇടഞ്ഞ തോമസ് ബിജെപിയിലേക്ക് പോകുമെന്നടക്കം പ്രചരണം ശക്തമായിരുന്നു. എന്നാല്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ഇടപെട്ട് തോമസിനെ അനുനയിപ്പിച്ചത്. എംപി സ്ഥാനത്തിന് പകരം പാര്‍ട്ടി പദവിയായിരുന്നു അന്ന് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ എംഎല്‍എ സ്ഥാനം ലഭിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ കെവി തോമസ്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും കെവി തോമസ് പറയുന്നു.

 അഭിപ്രായ വ്യത്യാസമില്ല

അഭിപ്രായ വ്യത്യാസമില്ല

വ്യക്തി താത്പര്യങ്ങള്‍ക്കല്ല ജയസാധ്യതയ്ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കേണ്ടത്. പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണ്. നിരവധി നേതാക്കള്‍ക്ക് സ്ഥാന മോഹങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ജയ സാധ്യതയും പരിചയ സമ്പത്തുമാണ് പാര്‍ട്ടി പരിഗണിക്കേണ്ടത്, കെവി തോമസ് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല. ഇപ്പോള്‍ പിടി തോമസ് എംഎല്‍എയ്ക്കൊപ്പം അരൂരില്‍ തനിക്കും ചുമതലയുണ്ട്. എന്നാല്‍ എറണാകുളത്ത് മത്സരിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടാല്‍ അത് ഇരട്ടി ഭാരമാകില്ലെന്നും കെവി തോമസ് പറഞ്ഞു.

 തെറ്റായ സന്ദേശം നല്‍കും

തെറ്റായ സന്ദേശം നല്‍കും

ഗ്രൂപ്പുകള്‍ക്ക് അതീതനായ കെവി തോമസ് വീണ്ടും സ്ഥാനാര്‍ത്ഥിയായി വരുന്നതില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും താത്പര്യമില്ല. പാര്‍ലമെന്‍റിലേക്ക് വേണ്ടെന്ന് നേതൃത്വം തിരുമാനിച്ചയാളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.ഇതുവരെ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചില്ലേങ്കിലും പൊതു സ്വതന്ത്രനെയാണ് എല്‍ഡിഎഫ് തേടുന്നത്.

സാധ്യത ഇവര്‍ക്ക്

സാധ്യത ഇവര്‍ക്ക്

ബിജെപി ജില്ലാ പ്രസിഡന്‍റ് മോഹന്‍ദാസ്, മണ്ഡലം പ്രസിഡന്‍റ് സിജി രാജഗോപാല്‍ എന്നിവരുടെ പേരുകളാണ് എന്‍ഡിഎയില്‍ ഉയരുന്നത്. എംഎല്‍എയായ ഹൈബി ഈഡന്‍ പാര്‍ലമെന്‍റിലേക്ക് ജയിച്ച് കയറിയതോടെയാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 31000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഹൈബി വിജയിച്ചത്.

യെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണി

ആരിഫിന്‍റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?

English summary
Ready to contest if party says KV Thomas says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X