സര്‍ക്കാറിന് വേണ്ടെങ്കില്‍ പറയണം; രാജിവയ്ക്കാന്‍ തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ഉടക്കാണ്. ഇപ്പോഴത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും
മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടായി. സര്‍ക്കാരിനു താല്‍പര്യമില്ലെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.
ശബരിമല അവലോകന യോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൊമ്പ് കോര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാടറിയിച്ചത്. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്തു വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ് പ്രസിഡന്റ് പറയുന്നത്.

ഗതാഗത മന്ത്രി മന്ത്രി ജി സുധാകരന്‍ തനിക്കെതിരെ അഭിപ്രായം പറഞ്ഞത് ഒഴിവാക്കുന്നതിന്റെ ഭാഗമാണോയെന്നു സംശയിക്കുന്നു. എത്രകാലം പദവിയിലിരുന്നു എന്നതിനപ്പുറം ഇരിക്കുന്ന സമയത്തെ പ്രവര്‍ത്തിയാണ് പ്രധാനം. ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രയാര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പല നിര്‍ദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ല. ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണു വഴിപാട് നിരക്ക് കൂട്ടിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതു പിന്‍വലിക്കാന്‍ ഒരുക്കമാണെന്നും പ്രയാര്‍ ഗോപാലകൃഷ്ന്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസവ്ത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ചതും വലിയ വിവാദമായിരുന്നു.
ദേവസ്വം മന്ത്രി കടകംപള്ളി സുരനേദ്രന്‍ ദേവസ്വംബോര്‍ഡിന്റെ നടപടിക്കെതിരെ രംഗത്ത വന്നതോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ ഉടക്ക് ആരംഭിച്ചത്. കഴിഞ്ഞ ദിവസം പമ്പയില്‍ നടന്ന ശബരിമല വികസന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രയാര്‍ഗോപാലകൃഷ്ണനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
വിഐപി ദര്‍ശനം ഒഴിവാക്കണമെന്നും എല്ലാ ദിവസവും നടതുറക്കണമെന്നുമുള്ള പിണറായിയുടെ നിര്‍ദ്ദേശം നടപ്പാക്കാനാകില്ലെന്നായിരുന്നു പ്രയാര്‍ പറഞ്ഞത്. പ്രായാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയം പറയുകയാണെന്നും താന്‍ പറഞ്ഞത് നടപ്പാക്കിയാല്‍ മതിയെന്നും പിണറായി തുറന്നടിച്ചിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications