Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പിണറായി... എന്തിന് വേണ്ടി?

കണ്ണൂര്‍: സിപിഎമ്മിന്റെ ബദ്ധ വൈരികളാണ് ആര്‍എസ്എസ്സുകാര്‍. പ്രത്യേകിച്ച് കണ്ണൂരില്‍. അങ്ങനെയുള്ള ആര്‍എസ്എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പിണറായി വിജയന്‍ ഇപ്പോള്‍ പറഞ്ഞിരിയ്ക്കുന്നത്.

ആര്‍എസ്എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പിണറായി പറഞ്ഞതായി വാര്‍ത്ത വന്നപ്പോള്‍ പലരും മൂക്കത്ത് വിരല്‍ വച്ചു. എന്നാല്‍ ഈ ചര്‍ച്ച അത്തരത്തിലുള്ള ഒന്നല്ല.

Pinarayi Vijayan

അക്രമം അവസാനിപ്പിയ്ക്കാന്‍ ആര്‍എസ്എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിയ്ക്കാന്‍ ചര്‍ച്ചയാകാം എന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത്. ഇതിനോട് പ്രതികരിയ്ക്കുകയായിരുന്നു പിണറായി വിജയന്‍.

മോഹന്‍ ഭഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമായിട്ടുള്ളതാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു എന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ മറ്റൊരു നിബന്ധന കൂടി സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. ചര്‍ച്ചയ്ക്ക് മുമ്പ് തന്നെ തെറ്റുകള്‍ തിരുത്താന്‍ ആര്‍എസ്എസ് തയ്യാറാകണം എന്നാണ് പിണറായി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+