ഞങ്ങള്‍ക്ക് ശബരിമലയില്‍ കയറണ്ട.. ഫേസ്ബുക്കില്‍ സ്ത്രീകളുടെ റെഡിടുവെയ്റ്റ് കാംപെയ്ന്‍.. എന്താണ് സംഭവം
ആര്‍ക്കാണ് ശബരിമലയില്‍ പോകേണ്ടത്. വിശ്വാസികള്‍ക്കാണോ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പോകാന്‍ പാടില്ല എന്നാണ് ആചാരമെങ്കില്‍ പിന്നെ എങ്ങനെയാണ് വിശ്വാസികളായ സ്ത്രീകള്‍ അവിടേക്ക് പോകണമെന്ന് പറയുക. കോടതി ഇടപെട്ട് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പോകാന്‍ അനുമതി കൊടുത്താലും വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകുമോ - ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എപ്പോള്‍ ഉയര്‍ന്നാലും കൂടെ ഈ ചോദ്യവും കേള്‍ക്കാം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു കാംപെയ്ന്‍ കൂടി തുടങ്ങിയിരിക്കുന്നു. റെഡി ടു വെയ്റ്റ് എന്നാണ് കാംപെയ്ന്‍ പറയുന്നത്. എന്തിനാണ് വെയ്റ്റ് ചെയ്യുന്നത് എന്ന ചോദിച്ചാല്‍ ശബരിമലയില്‍ പോകാനാണ് എന്ന് ഇവര്‍ പറയും. ശബരിമലയില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പോകാം, അതിന് ഒരു നിശ്ചിത പ്രായമെത്തണം എന്ന് മാത്രം. ആ പ്രായമെത്തുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്നാണ് കാംപെയ്ന്‍ പറയുന്നത്.

ശരിക്കുമുള്ള അയ്യപ്പഭക്തകള്‍ വിലക്കുള്ള കാലത്ത് ശബരിമലയിലേക്ക് പോകാന്‍ തയ്യാറാവില്ല. ഇനി അല്ല, പോയേ് പറ്റൂ എന്നുള്ളവര്‍ അയ്യപ്പന്റെ ഭക്തകളാകില്ല - ഇതാണ് കാംപെയ്‌ന്റെ അടിത്തറ. ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികളുടെ അഭിപ്രായമാണ് കണക്കിലെടുക്കേണ്ടത് എന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നം ശബരിമലയില്‍ പോകാന്‍ പറ്റുന്നില്ല എന്നതല്ല. മറ്റ് പലതുമാണ്.
വിശ്വാസത്തെ അതിന്റെ പാട്ടിന് വിടുകയാണ് വേണ്ടത്. രാഷ്ട്രീയക്കാര്‍ അതില്‍ തലയിടാന്‍ വരരുത്. സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ശബരിമലയിലെ വി ഐ പി ക്യൂവും എന്നും നട തുറക്കുന്നതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട. ശബരിമലയില്‍ പോകാന്‍ കാത്തിരിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ നോട്ട് റെഡി ടു വെയ്റ്റ് എന്നൊരു കാംപെയ്ന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും എന്നും ചോദ്യം ഉയരുന്നു.












Click it and Unblock the Notifications