കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നടിഞ്ഞു, ദുരന്തവാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്ന് അസോസിയേഷന്‍

Google Oneindia Malayalam News

കോഴിക്കോട്: നോട്ട്‌നിരോധനം നടുവൊടിച്ച റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍. ഇങ്ങനെ പോയാല്‍ അടുത്ത ദുരന്തവാര്‍ത്തകള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍നിന്നായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരുടെ സംഘടനയാണ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍.

real

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, 60 വയസ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, അനാവശ്യമായി ഭൂമി വില ഉയര്‍ത്തുന്ന മാഫിയകളെ തടയാന്‍ നിയമംകൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചു. ഇതര തൊഴിലാളികളെപ്പോലെ റിയല്‍ എസ്‌റ്റേറ്റ് തൊഴിലാളികളെയും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. അതിനാല്‍ കപടബ്രോക്കര്‍മാരെ കരുതിയിരിക്കണം. ഇടനിലക്കാരും അവര്‍ക്കുമേല്‍ പിന്നെയും ഇടനിലക്കാരുമൊക്കെയായി ആളുകള്‍ക്ക് സ്വത്തുപോലും വില്‍ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നവരെ തിരിച്ചറിയുകയും അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുകയും വേണം.

ഉദ്യോഗസ്ഥര്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങളുടെ ഇടനിലക്കാരായി സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ അകറ്റിനിര്‍ത്താന്‍ നാട്ടുകാരും തയ്യാറാവണം. തൊഴിലായി ബ്രോക്കറിങ് അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഈ തൊഴില്‍ മേഖല നിലനിര്‍ത്താന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. അസോസിയേഷന്റെ വ്യാജനാമത്തില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ അബ്ദുല്‍ സലാം ആവശ്യപ്പെട്ടു.

English summary
real estate industry falls down, crisis situation in real estate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X