സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ് യഥാർത്ഥ പത്മം; വിഎസിൻ്റെ മകൻ
വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മകൻ വിഎ അരുണ്‍കുമാർ. ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണ്. ആ പുരസ്കാര ലബ്ധിയിൽ ഞങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാൽ അതിനേക്കാൾ വലിയൊരു പുരസ്കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാർത്ഥ 'പത്മം എന്നും മകൻ കുറിച്ചു.
'അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ 'പത്മ'പുരസ്കാരം. അച്ഛന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. ഒരു മകൻ എന്ന നിലയിൽ, അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ട്. പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല.

അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്. ഈ ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു. എന്നാൽ, ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണ്. ആ പുരസ്കാര ലബ്ധിയിൽ ഞങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാൽ അതിനേക്കാൾ വലിയൊരു പുരസ്കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാർത്ഥ 'പത്മം'. അദ്ദേഹം കുറിച്ചു.
അതേസമയം ഇത്തവണ മമ്മൂട്ടിക്കും പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളിക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. രാജ്യം ആദരിക്കുന്നതിനേക്കാൾ വലിയ വിജയമില്ലെന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാദത്തിന് ഇല്ലെന്നും പുരസ്കാരം സ്വീകരിക്കുമെന്നും എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളിയും പറഞ്ഞു.












Click it and Unblock the Notifications