ഒരുമിയ്ക്കാനാകാത്തത് കൊണ്ടോ അവര്‍ ജീവനൊടുക്കിയത്?പാലക്കാട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ ആത്മഹത്യ
കോഴിക്കോട്: ഒരുമിച്ച് ജീവിയ്ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്നോ അഹല്യ എഞ്ചിനീയറിംഗ് കൊളെജിലെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത്. കോന്നി സംഭവത്തിന് ശേഷം വീണ്ടും വിദ്യാര്‍ഥികളുടെ കൂട്ട ആത്മഹത്യ ഞെട്ടിച്ചിരിയ്ക്കുകയാണ്. പാലക്കാട് അഹല്യ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത് ഒരുമിച്ച് ജീവിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാലക്കാട് പീരായിരി പഞ്ചായത്തിലെ കൊടുന്തൂരപ്പുള്ളി ശശികല നിലയത്തില്‍ ഐശ്വര്യ (19), പാലക്കാട് അരിക്കാര സ്വദേശി സുബ ഇല്ലം രഞ്ജിത്ത് (20) എന്നിവരാണ് മരിച്ചത്. കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു.

കൊളെജിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മരണം വിശ്വസിയ്ക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. കൊളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഐശ്വര്യ. രഞ്ജിത്ത് ഇതേ കൊളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും. ഇരുവരും ഒരു വര്‍ഷത്തോളമായി പ്രണയത്തിലാണെന്നാണ് സൂചന. ഐശ്വര്യയ്ക്ക് വിവാഹാലോചനകള്‍ വന്ന് തുടങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ.
പ്രണയബന്ധത്തെപ്പറ്റി ഐശ്വര്യ വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍. കൊളെജിലെ ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇക്കാര്യം അറിയാവുന്നത്. ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റ് പ്രേരണകള്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിയ്ക്കും. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇവരില്‍ നിന്നും കണ്ടെടുത്ത ബാഗുകളും ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications