കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കഥയറിയാതെ ആട്ടം കാണുന്നവരോട്.. ആ ട്വീറ്റ് നമ്മളെ ഉദ്ദേശിച്ചല്ല'; തര്‍ജ്ജമയും അങ്ങനെ അല്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദുബായി ഭരണാധികാരി ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദേശിച്ചില്ല

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരത്തിന് ധനസഹായം പ്രഖ്യാപിച്ചതിലൂടെയാണ് യുഎഇ ഭരണകൂടം ആദ്യം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. യുഎഇ ഭരണാധികാരിയുടെ ധനസഹായത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. യുഎഇയുടെ ധനസഹായം 700 കോടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടും പോയി. ഒടുവില്‍ വിദേശ സഹായം വേണ്ടെന്ന നിലപാടിലായി കേന്ദ്രം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണ്ടെന്ന മുന്‍ സര്‍ക്കാറുകളുടെ തീരുമാനം ഞങ്ങളും തുടരുന്നവെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്. ഈ വിഷയത്തില്‍ ഇപ്പോഴും വിവദങ്ങള്‍ തുടരന്നുകൊണ്ടിരിക്കേയാണ് യുഎഇ പ്രധാനമന്ത്രിയുടെ രണ്ട് ട്വീറ്റുകള്‍ വരുന്നത്. ട്വീറ്റിലുടെ അദ്ദേഹം ഉദ്ദേശിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ എന്നായിരുന്നു പ്രചാരണം. എന്നാല്‍ അതിന്‍െ സത്യാവസ്ഥ ഇങ്ങനെയാണ്.

രണ്ടുതരത്തില്‍

രണ്ടുതരത്തില്‍

യുഎഇ പ്രധാനമന്ത്രി പറയുന്നത് രണ്ടുതരത്തില്‍ ഉള്ള ഭരണാധികാരികളെ കുറിച്ചാണെന്നും അതില്‍ പരാമര്‍ശിക്കുന്ന മോശം ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണെന്നുമായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചിരുന്നത്. യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ തര്‍ജ്ജമായി പ്രചരിച്ചത് ഇപ്രകാരമായിരുന്നു.

ഭരണാധികാരികള്‍

ഭരണാധികാരികള്‍

രണ്ട് തരത്തിലുള്ളവരാണ് ഭരണാധികാരികള്‍. നമ്മകള്‍ക്ക് വഴിയൊരുക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. ജനങ്ങളെ സേവിക്കുന്നതിനെ ഇഷ്ടപ്പെടുന്നവര്‍. ജനങ്ങളുടെ ജീവിതത്തിന് വേണ്ടുന്നത് ചെയ്യുന്നതില്‍ ആണ് അവരുടെ സന്തോഷം. വീണ്ടും വീണ്ടും നല്‍കുന്നതാണ് അവരുടെ മൂല്യം. ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. അവര്‍ വാതിലുകള്‍ തുറന്നിടുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യു. എല്ലായിപ്പോഴും ജനങ്ങളുടെ ഗുണകാംക്ഷികള്‍ ആയിരിക്കും അവര്‍.

രണ്ടാമത്തെ ട്വീറ്റ്

രണ്ടാമത്തെ ട്വീറ്റ്

എളുപ്പമുള്ള കാര്യങ്ങളെ കഠിനമാക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. നമ്മയുടെ വഴി അടയ്ക്കുന്നവര്‍. നൂലാമാലകളുടെ പേരില്‍ ജനജീവിതം ദുര്‍ഘടമാക്കുന്നവര്‍. രണ്ടാമത്തെ വിഭാഗക്കാരെ മറികടന്നാല്‍ മാത്രമേ ഏത് ഭരണകൂടവും നിലനില്‍ക്കുകയുള്ളൂ.

പ്രചരിച്ചത്

പ്രചരിച്ചത്

രണ്ടമത്തെ ടീറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണെന്നായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചത്. എന്നാല്‍ യുഎഇ ഭരണാധികാരിയുടെ ട്വീറ്റിനു പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഗള്‍ഫ് റിപ്പോര്‍ട്ടറായ അരുണ്‍ കുമാര്‍.

ഉദ്യോഗസ്ഥരെക്കുറിച്ചാണ്

ഉദ്യോഗസ്ഥരെക്കുറിച്ചാണ്

ഇപ്പോള്‍ പ്രചരിക്കുന്ന തര്‍ജ്ജമയില്‍ പറയുന്നത് പോലെ രണ്ട് തരത്തിലുള്ള ഭരണാധികാരികളെ കുറിച്ചല്ല, രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരെക്കുറിച്ചാണ് യുഎഇ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നാണ് അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

വ്യാഖ്യാനങ്ങള്‍ നല്‍കരുത്.

വ്യാഖ്യാനങ്ങള്‍ നല്‍കരുത്.

കഥയറിയാതെ ആട്ടം കാണല്ലേ, ആ ട്വീറ്റ് നമ്മളെ ഉദ്ദേശിച്ചല്ല!

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ ഏറ്റുപിടിച്ച സാഹചര്യത്തിലാണ് ഈ കുറിപ്പ്. അത് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചുകൊണ്ടുള്ളതല്ല. യുഎഇയില്‍ മലയാളി സുഹൃത്തുക്കളെങ്കിലും ഈ ട്വീറ്റിന് വ്യാഖ്യാനങ്ങള്‍ നല്‍കരുത്.

കുറിപ്പിന് ആധാരം

കുറിപ്പിന് ആധാരം

ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് സേവനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഷെയ്ഖ് മുഹമ്മദ് പല സന്ദര്‍ഭങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജോലിയില്‍ ഉഴപ്പുകാട്ടുന്നവര്‍ക്കെതിരെ നടപടികളും കൈക്കൊള്ളാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണാധികാരി പരിശോധന നടത്തിയപ്പോഴുണ്ടായ അനുഭവമാണ് കുറിപ്പിന് ആധാരം...

രണ്ട് തരം ഉദ്യോഗസ്ഥര്‍ ഉണ്ട്

രണ്ട് തരം ഉദ്യോഗസ്ഥര്‍ ഉണ്ട്

രണ്ടതരം ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് എഴുത്തില്‍ പറയുന്നത്.. അല്ലാതെ രണ്ടുതരം ഭരണാധികാരികള്‍ എന്നല്ല

'രണ്ട് തരം ഉദ്യോഗസ്ഥര്‍ ഉണ്ട്. ഒന്ന് നല്ല ആളുകളാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്ക് സഹായം ചെയ്യുന്നതിലൂടെയും ചെയ്യാന്‍ ഉദ്ദേശിക്കുന്നതിലൂടെയും അവര്‍ ജീവിത്തില്‍ സന്തോഷം കണ്ടെത്തുകയും അതിന് മൂല്യം കല്‍പിക്കുകയും ചെയ്യുന്നു.

ഭരണകൂടവും സര്‍ക്കാറും

ഭരണകൂടവും സര്‍ക്കാറും

അത് അവരുടെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പ്രയാസങ്ങള്‍ ലഘൂകരിക്കുക. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക. ജനങ്ങളുടെ സന്തോഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഭൂരിഭക്ഷം ഉദ്യോഗസ്ഥരും മനുഷ്യര്‍ക്ക് കുടുതല്‍ പ്രയാസപ്പെടുത്തുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരുടെ ഓഫീസ് വാതിലുകളില്‍ കാത്ത് നില്‍ക്കുന്നതാണ് അവരുടെ സന്തോഷം. ഇത്തരം ആളുകള്‍ രണ്ടാം സ്ഥാനത്തേക്ക് വന്നാല്‍ (കുറഞ്ഞാല്‍) മാത്രമേ ഭരണകൂടവും സര്‍ക്കാറും വിജയിക്കുകയുള്ളൂ.'

ഇന്നത്തെ പോസ്റ്റ്

ഇന്നത്തെ പോസ്റ്റ്

അതായത് ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരേയും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നവരേയും പരാമര്‍ശിച്ചുകൊണ്ടുള്ള എഴുത്താണത്.. അത് മനസ്സിലാകണമെങ്കില്‍ ദുബായി ഭരണാധികാരിയുടെ അഞ്ചുദിവസം മുമ്പുള്ള ട്വീറ്റ് വായിച്ചാല്‍ മതി. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പോസ്റ്റ്

ഒളിഞ്ഞിരുന്ന് വിമര്‍ശിക്കുന്നയാളല്ല

ഒളിഞ്ഞിരുന്ന് വിമര്‍ശിക്കുന്നയാളല്ല

ഒളിഞ്ഞിരുന്ന് വിമര്‍ശിക്കുന്നയാളല്ല ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എതിരഭിപ്രായമുണ്ടെങ്കില്‍ സഹോദര രാജ്യങ്ങളാണെങ്കില്‍ പോലും പേരെടുത്ത് പറഞ്ഞ് തന്റെ അഭിപ്രായം രേഖപ്പെടുത്തും... കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥന മലയാളത്തിലടക്കം ട്വീറ്റ് ചെയ്ത ഷെയ്ഖ് മുഹമ്മദ് കേരളത്തിന് സഹായം കൈമാറുന്ന കാര്യത്തിലും നമ്മളെല്ലാം കാത്തിരിക്കുന്നതുപോലെ വ്യക്തത വരുത്തും...

തെറ്റുപറയാനാവില്ല

തെറ്റുപറയാനാവില്ല

നമുക്ക് കാത്തിരിക്കാം പറഞ്ഞുകേള്‍ക്കുന്ന തുകയ്ക്കു മുകളിലായിരിക്കും ആ സഹായമെന്ന് ഈ രാജ്യത്ത് ജോലിചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഉറച്ച വിശ്വാസമുണ്ട്..

പക്ഷെ ഇപ്പോഴുള്ള എടുത്തുചാട്ടം നന്നല്ല.. നിലവിലെ സാഹചര്യത്തില്‍ ഇടവും വലവും നോക്കാതെ വായിക്കുമ്പോള്‍ സ്വാഭാവികമായും ഇത് നമ്മളയാണ് നമ്മളെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് തോന്നിയാല്‍ സുഹൃത്തുക്കളെ തെറ്റുപറയാനാവില്ല.

വഴിയൊരുക്കൂന്നത്

വഴിയൊരുക്കൂന്നത്

അതുപക്ഷേ ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കാന്‍ മാത്രമേ വഴിയൊരുക്കൂ.. ഇന്ത്യക്കാരെകുറിച്ച് പ്രത്യേകിച്ച് മലയാളികളെ കുറിച്ച് മികച്ച അഭിപ്രായമാണ് യുഎഇ ഭരണകൂടത്തിന് നിലവിലുള്ളത്. കഥയറിയാതെ ആട്ടം കണ്ടിട്ട് അതുകളയരുത് ക്ഷമയോടെ കാത്തിരിക്കാം ആ ശുഭ വാര്‍ത്തയ്ക്കായി...

ഫെയ്സ്ബുക്ക് പോസ്റ്റ്

അരുണ്‍ കുമാര്‍

English summary
real reason behind uae prime minister tweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X