റിയാലിറ്റി ഷോ തട്ടിപ്പ്,ഫ്ളാറ്റ് നല്‍കിയില്ല,വിജയി അമൃത ടിവിക്കെതിരെ പരാതി നല്കി
തിരുവനന്തപുരം: ഒന്നാം സമ്മാനമായ ഫ്ളാറ്റ് രണ്ട് വര്‍ഷമായി ലഭിച്ചില്ലെന്ന പരാതിയുമായി വിജയി രംഗത്ത്. അമൃത ടി.വിക്കെതിരെയാണ് വിജയി പരാതിയുമായി രംഗത്ത് വന്നത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രശസ്ത റിയാലിറ്റി ഷോ വനിതാരത്നം 2013ലെ ഒന്നാം സമ്മാനത്തിന് അര്‍ഹയായ വിജയി റ്റിനോ റ്റീനയാണ് തന്നെ ചാനല്‍ കബളിപ്പിച്ചുവെന്ന് പോലീസില്‍ പരാതി നല്‍കിയത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. 70ലക്ഷത്തിന്റെ ഫ്ളാറ്റാണ് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍, ഫ്ളാറ്റ് ഇതുവരെയായിട്ടും കിട്ടിയിട്ടില്ലെന്നും, അതിന്റെ പേരില്‍ കുറേ പണം തട്ടിയെടുത്തിട്ടുണ്ടെന്നും റീന പറയുന്നു.

വനിതാരത്നം റിയാലിറ്റി ഷോ
2013ല്‍ സംപ്രേക്ഷണം ചെയ്ത വനിതാരത്നം റിയാലിറ്റി ഷോ ജനശ്രദ്ധ നേടിയ പരിപാടിയായിരുന്നു. റ്റിനോ റ്റീനയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. വനിതകള്‍ക്കായി ഒരുക്കിയ റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നത് രഞ്ജിനി ഹരിദാസായിരുന്നു.

അമൃത ടിവിക്കെതിരെ
ഒന്നാം സമ്മാനമായ 70ലക്ഷം രൂപയുടെ ഫഌറ്റ് വാഗ്ദാനം ചെയ്തിട്ട് റ്റിനോ റ്റീന എന്ന വിജയിക്ക് ഇതുവരെ ഫ്ളാറ്റ് കിട്ടിയില്ലെന്നാണ് പരാതി. അമൃത ടിവിക്കെതിരെയും ശിവജി ബില്ഡേഴ്സിനെതിരെയുമാണ് വിജയി പരാതി നല്‍കിയത്.

പണം തട്ടിയെടുത്തു
ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ തന്റെ കൈയ്യില്‍ നിന്ന് എട്ടു ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നികുതിയിനത്തിലാണ് ഈ പണം ഈടാക്കിയത്. തുടര്‍ന്നു 22ലക്ഷം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

ഫ്ളാറ്റിനെ ചൊല്ലി തര്‍ക്കം
അവര്‍ ആവശ്യപ്പെട്ട 22 ലക്ഷം നല്കാന് തയ്യാറാകാതിരുന്നപ്പോള്‍ ഫ്ളാറ്റിനെ ചൊല്ലി തര്‍ക്കങ്ങളും നടന്നതായി റിനോ റ്റീന പറയുന്നു. ഫഌറ്റ് കിട്ടിയശേഷം ബാക്കി പണം നല്‍കാമെന്നാണ് വിജയി പറഞ്ഞത്.

കേസെടുത്തു
റ്റീനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അമൃത ടിവിക്കെതിരെയും ശിവജി ബില്ഡേഴ്സിനെതിരെയും കേസെടുത്തിട്ടുണ്ട്.

ശശി തരൂര്‍ പങ്കെടുത്ത ഗ്രാന്റ് ഫിനാലെ
വനിതാരത്നത്തിന്റെ ഗ്രാന്റ് ഫിനാലെയില്‍ ശശിതരൂര്‍ എംപിയും, സിനിമാതാരം ലെനയും പങ്കെടുത്തിരുന്നു. ഇവരാണ് വിജയിക്ക് സമ്മാനം കൈമാറിയത്.

റിയാലിറ്റി ഷോ തട്ടിപ്പ് തുടര്‍ക്കഥ
റിയാലിറ്റി ഷോയ്ക്കെതിരെ മത്സരാര്‍ത്ഥികള്‍ രംഗത്തുവരുന്നത് ഇതാദ്യമായല്ല. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിനെതിരെയും മഴവില്‍ മനോരമ റിയാലിറ്റി ഷോയ്ക്കെതിരെയും മത്സരാര്‍ത്ഥികള്‍ രംഗത്തു വന്നിട്ടുണ്ട്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications