കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിരണിഞ്ഞ പാടത്ത് വിള കൊയ്യാനും അവര്‍ തന്നെ തുണ

  • By Desk
Google Oneindia Malayalam News

വടകര: കതിരണിഞ്ഞ പാടത്ത് വിള കൊയ്യാനും അവര്‍ തന്നെ തുണയായെത്തി .കൃഷിപ്പണിക്ക് നാട്ടിൽ ആളെ കിട്ടാതായതോടെ കൊയ്‌ത്തിനും ഇതര സംസ്ഥാന തൊഴിലാളികളെത്തി. കടമേരിയിലെ നെൽവയൽ കൊയ്യാനാണ് കർണാടകയിൽ നിന്ന് തൊഴിലാളികളെത്തിയത്. 30 പുരുഷ തൊഴിലാളികളാണ് ഏക്കർ കണക്കിന് വരുന്ന വയലിൽ കൊയ്ത്തിനിറങ്ങിയത്. കടമേരി, ചരുവത്തുനട ഭാഗങ്ങളിലാണ് കൊയ്‌ത്ത് നടക്കുന്നത്. രാവിലെ മുതൽ വൈകുന്നരം വരെ പണി ചെയ്‌താൽ 650 രൂപയാണ് കൂലി.

ബി സന്ധ്യയെ തരംതാഴ്ത്തിയതോ, അമ്പരന്ന് പോലീസ്, സര്‍ക്കാര്‍ നീക്കം ദിലീപിനെ സഹായിക്കാനോ
മുണ്ടകൻ കൃഷിയാണ് ഈ ഭാഗത്തുള്ളത്. തൊഴിലുറപ്പ് ജോലിക്ക് സ്ത്രീകൾ കൂടുതലായി പോകാൻ തുടങ്ങിയതോടെ വയലിലിറങ്ങാൻ തൊഴിലാളികൾ ഇല്ലാതായി. വൻ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുറേ വർഷങ്ങളായി ഇവിടെ കൃഷിയിറക്കാറില്ലായിരുന്നു.

vatakaranel

വിവിധ സംഘങ്ങൾ മുന്നോട്ടു വന്നതോടെയാണ് കൃഷി തുടങ്ങിയത്. അതോടെ കർഷകരും കൃഷി വീണ്ടും തുടങ്ങി. കനാൽ വെള്ളം എത്തുന്നതിന് മുൻപേ കൊയ്‌ത്ത് നടക്കേണ്ടതിനാൽ കടമേരി വയലിൽ തിരക്കിട്ട പണിയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ.

English summary
Reaping the yields in farma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X