Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്‍റെ അവസ്ഥ ഓര്‍ക്കണം: ശബരിമലയില്‍ സര്‍ക്കാറിനൊപ്പം നിന്നതിനെ വിശദീകരിച്ച് വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പിന്തുണച്ചതിന്‍റെ കാരണം വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനാണ് വിഷയത്തില്‍ സര്‍ക്കാറിനെ പിന്തുണച്ചതെന്നാണ് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കുന്നത്.

സുപ്രീകോടതി വിധിയുണ്ടായിട്ടും ശബരിമല യുവതീ പ്രവശേനത്തെ എതിര്‍ത്ത് സവര്‍ണ കൗശലക്കാര്‍ തെുവിലഞ് പ്രതിഷേധം അഴിച്ചു വിട്ടു. ഒട്ടനവധിയാളുകള്‍ ജയിലിലായി. സമരത്തില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ അകത്ത് പോകുന്നത് ഈഴവരാകുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി കുടിയാണ് വിഷയത്തില്‍ സര്‍ക്കാറിന് പിന്തുണയര്‍പ്പിച്ചത്.

 കെ സുരേന്ദ്രന്‍റെ അവസ്ഥ

കെ സുരേന്ദ്രന്‍റെ അവസ്ഥ

ശബരിമല സമരത്തില്‍ സജീവമായ രംഗത്ത് ഉണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന്‍ എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നതെന്ന് മറക്കരുത്. ഈ അവസ്ഥ ഉണ്ടാകാതാരിക്കാന്‍ കൂടിയാണ് അന്ന് അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത്.

വാര്‍ഷിക പൊതുയോഗത്തില്‍

വാര്‍ഷിക പൊതുയോഗത്തില്‍

കണിച്ചു കുളങ്ങരയില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗത്തിലാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമുദായം സ്വീകരിച്ച നിലപാടിന്‍റെ വിശദീകരണം യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയത്.

ഇടതുസര്‍ക്കാറിന്

ഇടതുസര്‍ക്കാറിന്

സംസ്ഥാനത്തെ ഇടതുസര്‍ക്കാറിന് എസ്എന്‍ഡിപി യോഗം ശക്തമായ പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. സമുദായത്തേയും ഗുരുവിനേയും അംഗീകരിക്കുന്ന ഒരു സര്‍ക്കാരാണ് അധികാരത്തിലിക്കുന്നത്.

തിരിഞ്ഞു നില്‍ക്കേണ്ട കാര്യമില്ല

തിരിഞ്ഞു നില്‍ക്കേണ്ട കാര്യമില്ല

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറും അനുഭാവപൂര്‍വ്വം വരുമ്പോള്‍ അതിനോട് തിരിഞ്ഞു നില്‍ക്കേണ്ട കാര്യം എസ്‍എന്‍ഡിപി യോഗത്തിനില്ല. സര്‍ക്കാറില്‍ നിന്നും ഒരുപാട് സഹായങ്ങള്‍ സമുദായത്തിന് നേടിയെടുക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീപ്രവേശന വിഷയത്തില്‍

സ്ത്രീപ്രവേശന വിഷയത്തില്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ താന്‍ ഭക്തര്‍ക്കൊപ്പമാണെങ്കിലും സമുദായംഗങ്ങള്‍ ആരും തെരുവിലിറങ്ങി സമരം ചെയ്യരുതെന്ന് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി രക്തസാക്ഷികളാകാന്‍ സമുദായംഗങ്ങള്‍ നിന്നുകൊടുക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.

വിശ്വാസികള്‍ക്കൊപ്പം

വിശ്വാസികള്‍ക്കൊപ്പം

വിഷയത്തില്‍ ഞാന്‍ ഭക്തര്‍ക്ക് എതിരോ സര്‍ക്കാര്‍ പിന്തുണക്കാരനോ അല്ല. വിശ്വാസികള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നത്. എന്നാല്‍ തെരുവിലെ കലാപങ്ങളോട് യോജിപ്പില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ശബരിമല വിഷയം ഒന്നും കാണില്ലെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയത്.

സുപ്രീംകോടതി വിധിയെ

സുപ്രീംകോടതി വിധിയെ

ദേശീയ രാഷ്ട്രീയ കക്ഷികൾ എല്ലാം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവർക്ക് അത് മാറ്റിപ്പറയാൻ യാതൊരു മടിയുമില്ലാതായി. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട നേതാക്കള്‍ തന്നെ കോടതിവിധിക്കെതിരായ സമരത്തിന്‍റെ മുന്നില്‍ അണിനിരന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

സവര്‍ണ മേധാവിത്വം

സവര്‍ണ മേധാവിത്വം

ശബരിമലയിലും ദേവസ്വം ബോര്‍ഡിലും സവര്‍ണ മേധാവിത്വമാണ്. 3.6% മാത്രമാണ് ജീവനക്കാരില്‍ ഈഴവ പ്രാതിനിധ്യം. ഇതിനെതിരെ അനേകം വര്‍ഷമായി സമരം ചെയ്യുന്നു. ഒരു പ്രയോജനവും ഉണ്ടാകുന്നില്ല

രാഷ്ട്രീയക്കാരുടെ നെട്ടോട്ടം

രാഷ്ട്രീയക്കാരുടെ നെട്ടോട്ടം

സംഘടിത വോട്ടു ബാങ്കുകള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ നെട്ടോട്ടമാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കണ്ടത്. തെരുവില്‍ നടക്കുന്ന സമങ്ങള്‍ക്ക് പിന്നില്‍ സവര്‍ണ്ണലോബിയാണ്. തമ്പ്രാക്കന്മാരെന്നു സ്വയം ധരിക്കുന്ന ചിലരാണ് സമരത്തിനുപിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

വനിതാ മതിലിനും പിന്തുണ

വനിതാ മതിലിനും പിന്തുണ

ജനവരി 1 ന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിനും വെള്ളാപ്പള്ളി നടേശന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവോത്ഥാനം നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മനസിലാക്കിയാണ് സർക്കാർ വനിതാ മതിൽ കൊണ്ടു വരുന്നതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+