Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയ്ക്കിടെ ലാൻഡിംഗ്, അപകട കാരണം മോശം കാലാവസ്ഥ, പൈലറ്റിന് റൺവേ വ്യക്തമായി കാണാനായില്ല!

കരിപ്പൂർ: കരിപ്പൂരിലെ നടുക്കുന്ന വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് വിവരം. വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മോശം കാലാവസ്ഥ കാരണം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ സാധിക്കാതെ പോയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ടേബിള്‍ ടോപ്പ് വിമാനത്താവളം ആയത് കൊണ്ട് വിമാനം നിയന്ത്രിക്കാനായില്ല.

വിമാനത്തിന്റെ പൈലറ്റ് ക്യാപറ്റൻ ജീവൻ വസന്ത് സാഥെ മരണപ്പെട്ടു. വിമാനത്തിന്റെ സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷിന്റെ നില ഗുരുതരമാണ് എന്നും വിവരമുണ്ട്. വിമാനത്താവളത്തിന്റെ മതിലുകൾ ഇടിച്ച് ചിറകുകൾ തകർന്നു. ദുബായിൽ നിന്നും പ്രവാസികളുമായി എത്തിയ വന്ദേഭാരത് വിമാനം ആണ് അപകടത്തിൽപ്പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് എന്‍ഡിആര്‍എഫ് സംഘവും എത്തുന്നുണ്ട്. ഒരു യാത്രക്കാരൻ കൂടി മരിച്ചിട്ടുണ്ടെന്നാണ് വിവരം.

flight

110 പേരെയാണ് കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെയുളള 18 മരണങ്ങളില്‍ 11 എണ്ണവും കോഴിക്കോട് ജില്ലയിലാണ്. 80 പേരെയാണ് മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് ആറ് പേര്‍ മരിച്ചു. പരിക്ക് പറ്റിയവരില്‍ ചിലരുടെ സ്ഥിതി ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സയിലുളളവർ- നിലമ്പൂർ ചന്തക്കുന്ന് ചിറ്റങ്ങാടൻ ഷാദിയ നവൽ (30), മകൻ ആദം ഫിർദൗസ് (4), അങ്ങാടിപ്പുറം അരിപ്ര കളപ്പാട്ട്തൊട്ടി രതീഷ് (39), തിരൂർ അങ്ങാടിക്കടവത്ത് ഹനീഫയുടെ മകൾ ഫർഹാന (18), കാര്യവട്ടം ഷാഹിനയുടെ മക്കളായ സാമിൽ (6), സൈൻ (6), കൽപ്പകഞ്ചേരി കുന്നത്തേരി പറമ്പ് സജീവ് കുമാർ (46) മിംസ്: റിനീഷ്(32),അമീന ഷെറിൻ (21),ഇൻഷ,ഷഹല( 21),അഹമ്മദ്(5),മുഫീദ(30),ലൈബ(4),ഐമ,ആബിദ,അഖിലേഷ് കുമാർ, റിഹാബ്, സിയാൻ (14), സായ (12), ഷാഹിന (39), മുഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്റീൻ,താഹിറ(46), ബിഷാൻ( 9), ആമിന, താജിന,

റിലീഫ് ആശുപത്രി: എടപ്പാള്‍ റബീഹ, കൊടുവള്ളി സൈഫുദീന്‍, പാലക്കാട് ശ്രീമണികണ്ഠന്‍, തലശേരി ഹരീന്ദ്രന്‍, വടക്കഞ്ചേരി ബഷീര്‍, നിലമ്പൂര്‍ അജ്മല്‍ റോഷന്‍, മഞ്ചേരി നിസാമുദീന്‍, തോട്ടുമുക്കം ഷരീഫ, കാടാമ്പുഴ ഉമ്മുക്കുല്‍സു, കുറ്റ്യാടി അഷറഫ്, മലപ്പുറം മുഹമ്മദ് ഷമീം, വടകര അര്‍ജുന്‍, ജിവന്‍, ഷമില്‍, രേഷ്മ, വാഴക്കാട് ഷംസുദീന്‍, മുഹമ്മദ് അഭി, സുധീര്‍, നിലമ്പൂര്‍ റോഷന്‍, ചെമ്പ്രശേരി നിസാം, തലശേരി ഹരീന്ദ്രന്‍, ഫൈസല്‍, ഫിദാന്‍, രേഷ്മ, മുഹമ്മദ് ഷമീം, അബ്ദുല്‍ റഫീഖും കുടുംബവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+