Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുല്‍ഖര്‍ സല്‍മാനെ വിലക്കിയതിന് പിന്നിലെ കാരണങ്ങള്‍; വിശദീകരണവുമായി ഫിയോക്ക്

കൊച്ചി: റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രം ഒ ടി ടിക്ക് നല്‍കിയതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെയും ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയ വേഫെറര്‍ കമ്പനിയുമായും ഇനി യാതൊരു തരത്തിലുള്ള സഹകരണവും വേണ്ട എന്നാണ് തീരുമാനമാണ് ഫിയോക്ക് കൈക്കൊണ്ടത്. തുടര്‍ച്ചയായി ഒടിടി കൊണ്ട് മാത്രം അവര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. കരാര്‍ വ്യവസ്ഥ ലംഘിച്ചത് കൊണ്ടാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിച്ചതെന്ന് ഫിയോക്ക് അറിയിച്ചിരുന്നു. എന്നാല്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട വിലക്ക് ഫിയോക്ക് പിന്‍വലിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിലക്കിയതില്‍ വിശദീകരണവുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സല്യൂട്ട് തീയേറ്റര്‍ റിലീസ് തീരുമാനിച്ച ചിത്രമായിരുന്നെന്നും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെയുള്ള പ്രതിഷേധമായിരുന്നു വിലക്കെന്ന് വിജയകുമാര്‍ പറഞ്ഞു.

kerala

കുറുപ്പ് എന്ന ചിത്രം ഞങ്ങള്‍ക്ക് യാതൊരു കമ്മിറ്റ്‌മെന്റ് ഇല്ലാതിരുന്നിട്ടുകൂടി തീയേറ്ററില്‍ റിലീസ് ചെയ്ത് സഹായിക്കുകയാണ് ദുല്‍ഖര്‍ ചെയ്തത്. ബ്രോഡാഡി അടക്കം ഒട്ടേറെ ചിത്രം തീയേറ്ററുകളിലേക്ക് പോയി. അതില്‍ ഞങ്ങള്‍ പ്രതിഷേധിച്ചില്ലല്ലോ. കാരണം നിര്‍മ്മാതാവാണ് ചിത്രം ഏത് പ്‌ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ സല്യൂട്ട് ഞങ്ങളുമായി കരാറുള്ള ചിത്രമായിരുന്നു.

ഒരുപാട് തീയേറ്ററുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രം പെട്ടെന്നൊരു അറിയിപ്പില്ലാതെ ഒടിടിയില്‍ പോയാല്‍ അതിനുള്ള കാരണം ഞങ്ങള്‍ക്ക് അറിയണം. ഞങ്ങളെ സഹായിച്ച താരമല്ലേ എന്ന് കരുതി ചോദിക്കാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അവര്‍ ഞങ്ങള്‍ക്ക് വിശദീകരണം നല്‍കി.

ആ വിശദീകരണം ഇങ്ങനെയായിരുന്നു. സല്യൂട്ട് ഒടിടിയ്ക്ക് വേണ്ടി ഒരുക്കിയ ചിത്രമായിരുന്നു. കുറുപ്പ് എന്ന സിനിമയ്ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കിയ സഹകരണം കണ്ടതുകൊണ്ടാണ് ഈ സിനിമയും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. അതിന് വേണ്ടി അന്‍പത് ലക്ഷത്തോളം അവര്‍ ചെലവാക്കി. ആ സമയത്താണ് ഒമിക്രോണ്‍ വന്നതും റിലീസ് മാറ്റി വയ്ക്കേണ്ടി വന്നതും. ഒടിടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മാര്‍ച്ച് 20 ന് മുന്‍പ് റിലീസ് ചെയ്യണം. അവര്‍ പരമാവധി തിയേറ്റര്‍ റിലീസിന് ശ്രമിച്ചുവെങ്കിലും നടന്നില്ല. അവര്‍ കാരണം വ്യക്തമാക്കിയപ്പോള്‍ ഞങ്ങള്‍ക്കും തൃപ്തിയായെന്ന് വിജയകുമാര്‍ പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് എല്ലാ തിയേറ്ററുകളിലും ഫ്ളക്സ് വെക്കുകയും പ്രമോഷന്‍ തുടങ്ങുകയും ചെയ്തിരുന്നെന്ന് നേരത്തെ വിജയ കുമാര്‍ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുകയും ചെയ്തിരുന്നു. ചിത്രം തിയേറ്ററില്‍ എത്താനായി അന്നത്തേക്കാള്‍ ഇപ്പോള്‍ സാഹചര്യം അനുകൂലമാണ്. തിയേറ്ററുകളെ കൊണ്ട് വളര്‍ന്നവര്‍ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കേണ്ടതായിരുന്നു. അനൗണ്‍സ്മെന്റ് വന്നപ്പോഴാണ് സല്യൂട്ട് ഒടിടി റിലീസാണെന്ന് മനസ്സിലായത്.

അതുകൊണ്ട് തല്‍ക്കാലം ദുല്‍ഖറുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്. ദുല്‍ഖറിന്റെ ഒരു ചിത്രം കഴിഞ്ഞ ആഴ്ച്ച റിലീസായിരുന്നു മോശം റിപ്പോര്‍ട്ടും കളക്ഷനും കുറഞ്ഞിട്ടും പരമാവധി ദിവസം തിയേറ്ററില്‍ കളിച്ച് സഹകരിക്കുകയാണ് ഞങ്ങള്‍ ചെയ്തതെന്നും വിജയകുമാര്‍ അന്ന് പറഞ്ഞിരുന്നു.കുറുപ്പിന് വേണ്ടി ദുല്‍ഖര്‍ ഞങ്ങളോട് സഹകരിച്ചതിനേക്കാള്‍ ഫിയോക് അവരുമായി സഹകരിച്ചിട്ടുണ്ട്. ഫിയോക്കിനെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന എല്ലാ സഹായങ്ങളും സഹകരണങ്ങളും നല്‍കിയിട്ടുണ്ട്. കുറുപ്പിനെ ഒരു വന്‍ വിജയമാക്കിയതിന്റെ പങ്ക് കേരളത്തിലെ തിയേറ്ററുകാര്‍ക്കുണ്ട്. അത് നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുത്ത് ഒടിടിയിലേക്ക് മാത്രം വിതരണം ചെയ്യുന്ന നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കുമെതിരെ എന്തായാലും നടപടിയെടുക്കുമെന്നും ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+