Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീശബ്ദമില്ല..പരാതിക്കാരിയുമില്ല..എന്തിനാണ് മം(ഞ്ഞ)ഗളമേ ആരാന്റെ കിടപ്പറേല്‍ ഒളിഞ്ഞുനോക്കുന്നേ..?

കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ചാനലിനും ഇതുപോലൊരു തുടക്കം കിട്ടിയിട്ടുണ്ടാവാന്‍ സാധ്യതയില്ല. ആദ്യദിനം തന്നെ കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിടാനും അത് വഴി ഒരു മന്ത്രിയുടെ കസേര മണിക്കൂറുകള്‍ക്കുള്ളില്‍ തെറിപ്പിക്കാനും മംഗളത്തിന് സാധിച്ചു. സമ്മതിച്ചു. പക്ഷേ ആരാന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയിട്ട് വേണോ മംഗളമേ റേറ്റിംഗ് ഉണ്ടാക്കാന്‍. മംഗളം വ്യക്തത വരുത്തേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. മന്ത്രിയെ രാജിവെപ്പിച്ച ആഘോഷങ്ങള്‍ കഴിഞ്ഞ് സമയം കിട്ടുമ്പോള്‍ മംഗളം കേരളത്തോട് മറുപടി പറഞ്ഞേ മതിയാകൂ.

ജയരാജന് പിന്നാലെ ശശീന്ദ്രനും പുറത്തേക്ക്..!! ലൈംഗികാരോപണത്തില്‍ കുടുങ്ങി രാജി..!!

മൂന്ന് പേരില്‍ ഒരാളുമായി സെക്‌സ് ചെയ്‌തേ പറ്റൂ..!! ഷൂട്ടിംഗിനിടെ നടിക്ക് സംഭവിച്ചത്..!! വീഡിയോ..!!

നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !

ഇത് സദാചാരപ്പോലീസ് പണി

പുതിയ ചാനലുകള്‍ ലോഞ്ച് ചെയ്യുമ്പോള്‍ തങ്ങളുടേതായ എക്‌സ്‌ക്ലൂസ്സീവ് വാര്‍ത്തകള്‍ പുറത്ത് വിട്ടാണ് തുടങ്ങുക. അത് സാധാരണം മാത്രം. എന്നാല്‍ മംഗളത്തിന്റെ കാര്യത്തില്‍ ഇതങ്ങനെ സാമാന്യവത്ക്കരിക്കാന്‍ ബുദ്ധിമുട്ടാണ്. എന്തെന്നാല്‍ അവര്‍ പുറത്ത് വിട്ട വാര്‍ത്ത തികഞ്ഞ സദാചാരപ്പോലീസ് പണി മാത്രമാണ് എന്നത് കൊണ്ട് തന്നെ. പറയാന്‍ കാരണമുണ്ട്.

എന്താണ് നിങ്ങളുടെ വിശ്വാസ്യത?

എകെ ശശീന്ദ്രന്റേത് എന്ന് പറഞ്ഞ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിന്റെ വിശ്വാസ്യത എല്ലാ അര്‍ത്ഥത്തിലും സംശയത്തിന്റെ നിഴലിലാണ്. കാരണങ്ങളില്‍ ഒന്നാമത്തേത് അത് പൂര്‍ണമല്ല എന്നത് തന്നെയാണ്. ഒരാള്‍ മാത്രമായി എന്തായാലും ഒരു സംഭാഷണം നടക്കില്ലല്ലോ.

മറുവശമെവിടെ മംഗളമേ

ശശീന്ദ്രനോട് മറുതലയ്ക്കല്‍ സംസാരിച്ച ആളുടെ സംഭാഷണം ഉള്‍പ്പെടുത്താതെ ആണ് ഓഡിയോ ക്ലിപ്പ് മംഗളം പുറത്ത് വിട്ടിരിക്കുന്നത്.ലൈംഗികച്ചുവയോടെ ശശീന്ദ്രന്റെ ശബ്ദം നടത്തുന്ന സംഭാഷണങ്ങള്‍ക്ക് ഒരു മറുവശം ഉണ്ടാകുമല്ലോ. അതെവിടെയെന്ന് മംഗളം പറയട്ടെ.

ആരാണ് പരാതിക്കാരി?

ഫോണ്‍ സംഭാഷണത്തിന്റെ മറുവശത്തുള്ള ആളുടെ വ്യക്തിത്വം പുറത്ത് വിടാനാകില്ലായിരിക്കും. ശരിതന്നെ. സമ്മതിക്കുന്നു. പക്ഷേ ഇങ്ങനെയൊരു ആരോപണം വരുമ്പോള്‍ അതിനൊരു പരാതിക്കാരി ഉണ്ടാവണമല്ലോ. അവര്‍ക്ക് പരാതി ഉണ്ടെങ്കിലാണല്ലോ ഈ കാണിച്ച കോപ്രായങ്ങള്‍ക്കൊരു മൂല്യം ഉണ്ടാവുക.

ബൈറ്റോ ടെലി ഇന്നോ പുറത്ത് വിടൂ

പരാതിക്കാരിയെ നിങ്ങള്‍ പുറത്ത് കാണിക്കേണ്ട. പക്ഷേ ലൈംഗികമായി മന്ത്രി ചൂഷണം ചെയ്തു എന്ന് നിങ്ങള്‍ പറയുന്ന ആ സ്ത്രീയ്ക്ക് പരാതി ഉണ്ടോ എന്നെങ്കിലും മംഗളം വെളിപ്പെടുത്തണം. മുഖം മറച്ച് ഒരു ബൈറ്റോ, പേര് വെളിപ്പെടുത്താതെ ഒരു ടെലി ഇന്നോ പുറത്തുവിടൂ.

ലൈംഗികസംഭാഷണത്തിലെ തെറ്റ് എന്താണ്?

മന്ത്രിക്ക് ലൈംഗിക സംഭാഷണം നടത്തിക്കൂടെ എന്ന ചോദ്യം വളരെ ലളിതമാണ്. പക്ഷേ മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ അത്തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ അതിനെ ന്യായീകരിക്കാനുമാവില്ല. ഇവിടെ ഇതൊന്നുമല്ലാത്ത സ്വകാര്യസംഭാഷണം ആണ് നടന്നതെങ്കില്‍ അതില്‍ മംഗളത്തിന് എന്താണ് കാര്യം.

ഇത് വെറും ഒളിഞ്ഞുനോട്ടം

രണ്ട് പേര്‍ക്കും താല്‍പര്യമുള്ള ലൈംഗിക സംഭാഷമാണ് നടന്നതെങ്കില്‍ ഈ വാര്‍ത്ത പുറത്ത് വിട്ടതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നാണ് വിമര്‍ശനം ഉയരുന്നുണ്ട്. അത്തരത്തില്‍ മംഗളം നട
ത്തിയത് അന്യന്റെ സ്വകാര്യതയിലേക്കുള്ള നാണമില്ലാത്ത വെറും ഒളിഞ്ഞുനോട്ടം മാത്രമാണെന്ന് പറയാതെ വയ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+