• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫിന് തലവേദന; ലീഗ് സ്ഥാനാര്‍ത്ഥിയെ വെട്ടാന്‍ വിമതന്‍, അനുനയ നീക്കവുമായി നേതൃത്വം

കാസര്‍ഗോഡ്: ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ മണ്ഡലത്തിലെ ഓരോ വോട്ടും നിര്‍ണായകമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് മണ്ഡലത്തില്‍ വിജയിച്ചത്. ബിജെപിയുടെ കെ സുരേന്ദ്രനായിരുന്നു അന്ന് മണ്ഡലത്തില്‍ ലീഗിനോട് പരാജയപ്പെട്ടത്.

ഇത്തവണ സുരേന്ദ്രനോളം പോന്ന എതിരാളിയല്ലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ഭിന്നത ലീഗിന് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ അതിനിടെ ലീഗിന് തലവേദനയേറ്റി വിമത സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. അപരനും. മുസ്ലിംലീഗ് പ്രവർത്തകൻ കൂടിയായ കണ്ണൂർ അബ്ദുള്ളയെന്ന കെഎം അബ്ദുള്ളയാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്.

തുടക്കത്തിലെ പാളി

തുടക്കത്തിലെ പാളി

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ലീഗ് മത്സരിക്കുന്ന ഏക ഇടമാണ് മഞ്ചേശ്വരം. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരുമുഴം നീട്ടിയെറിയാനായിരുന്നു ലീഗിന്‍റെ നീക്കം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കടുത്ത തലവേദനയാണ് ലീഗ് നേതൃത്വത്തിന് നേരിടേണ്ടി വന്നത്.

അനുനയിപ്പിച്ചു

അനുനയിപ്പിച്ചു

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എംസി ഖമറൂദ്ദിനായി ജില്ലാ കമ്മിറ്റി രംഗത്ത് വന്നപ്പോള്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എകെഎം അഷറഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പ്രാദേശിക ഘടകത്തിന്‍റെയും ലീഗിലെ ഒരു വിഭാഗത്തിന്‍റെയും ആവശ്യം. എന്നാല്‍ എംസി ഖമറുദ്ദിനായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നറുക്ക് വീണത്. ഇതോടെ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നു. ഒടുവില്‍ ഒടുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഇടപെട്ടാണ് ഇടഞ്ഞ് നിന്നവരെ അനുനയിപ്പിച്ചത്.

വിമത സ്ഥാനാര്‍ത്ഥി

വിമത സ്ഥാനാര്‍ത്ഥി

ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനൊരുങ്ങുമ്പോഴാണ് വിമത സ്ഥാനാര്‍ത്ഥിയുടെ രംഗ പ്രവേഷം. ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ സാമ്പത്തിക ഇടപാടില്‍ വഞ്ചിച്ചുവെന്നാരോപിച്ചാണ് കെഎം അബ്ദുള്ള പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ ബന്ധുക്കളായ 2 പേർ ഖത്തറിൽ തന്റെ മകൻ ഇർഷാദിനൊപ്പം ബിസിനസ് പങ്കാളികളായിരുന്നുവെന്നും മകന്‍ നാട്ടില്‍ എത്തിയപ്പോള്‍ അവര്‍ പണം തട്ടിയെന്നുമാണ് അബ്ദുള്ള ആരോപിക്കുന്നത്.

പരിഹാരം കാണണം

പരിഹാരം കാണണം

1.18 കോടി രൂപ ബാങ്കില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ഇതില്‍ 94 ലക്ഷം പലരില്‍ നിന്നം ഓഹരിയാല്‍ വാങ്ങിയാണ് നിക്ഷേപിച്ചത്. 1.18 കോടി രൂപയുടെ ചെക്കും കരാര്‍ പത്രവും കൈവശമുണ്ട്. എംല്‍എയുമായി ബന്ധപ്പെട്ടിട്ടും ഇതിന് ഒരു പരിഹാരം കാണാന്‍ ആയിട്ടില്ലെന്നും അബ്ദുള്ള പറഞ്ഞു.

ആശങ്ക

ആശങ്ക

തന്‍റെ പണ കിട്ടിയാല്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറായാണ്. പത്രിക പിൻവലിക്കുന്ന സമയപരിധി തീർന്നിട്ടും പണം കിട്ടിയില്ലെങ്കിൽ പ്രചാരണത്തിനിറങ്ങുമെന്നും അബ്ദുള്ള പറഞ്ഞു. പതിനായിരത്തോളം വോട്ടുകള്‍ തനിക്ക് കിട്ടുമെന്നും അബ്ദുള്ള അവകാശപ്പെടുന്നു. അതേസമയം ലീഗിന്‍റെ നിര്‍ണായക സീറ്റിലെ പുതിയ തലവേദന നേതൃത്വത്തിനിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

തലവേദനയാകും

തലവേദനയാകും

ഇതോടെ അബ്ദുള്ളയെ കണ്ട് അനുനയ ചര്‍ച്ചകള്‍ക്ക് ശ്രമം ശക്തമാക്കിയിരിക്കുകയാണ് നേതൃത്വം. അതേസമയം വിമതന് പുറമെ ലീഗ് സ്ഥാനാര്‍ത്ഥിക്ക് തലവേദനയായി അപരനും മഞ്ചേശ്വരത്ത് ഉണ്ട്. കോണ്ടോട്ടി സ്വദേശിയായ കമറുദ്ദീൻ എംസിയാണ് ലീഗ് സ്ഥാനാർത്ഥി എംസി കമറുദ്ദീന് വെല്ലുവിളി ഉയര്‍ത്തുന്ന അപരൻ.89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രം കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലത്തില്‍ അപരന്‍റെ സാന്നിധ്യം ലീഗിന് തലവേദനയാകും.

English summary
Rebel candidate in Manjewsaran against League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X