കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങളുടെ തീരുമാനത്തെ വെല്ലുവിളിച്ച് ലീഗില് വിമത യോഗം; സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന് ആവശ്യം

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് ലീഗ് നേതാക്കളുടെ വിമതയോഗം. ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച് കമ്മറ്റിക്ക് എതിരെയാണ് വിമതര്‍ യോഗം ചേര്‍ന്നത്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കം രൂക്ഷമായത് വിമത യോഗത്തിന് ആക്കം കൂട്ടി.

<strong> കോൺഗ്രസിന്റെ '' സ്വത്ത്'' ബിജെപിയിൽ; കൂടുതൽ പേർ പാർട്ടി വിടും? ലക്ഷ്യം ഷീലാ ദീക്ഷിത്!!</strong> കോൺഗ്രസിന്റെ '' സ്വത്ത്'' ബിജെപിയിൽ; കൂടുതൽ പേർ പാർട്ടി വിടും? ലക്ഷ്യം ഷീലാ ദീക്ഷിത്!!

മുസ്ലിം ലീഗിലെ അവസാന വാക്കായ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനത്തിനെതിരായ നീക്കം പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ഒരു വര്‍ഷം മുമ്പ്

ഒരു വര്‍ഷം മുമ്പ്

തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഒരു വര്‍ഷം മുമ്പാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി പുനസംഘടിപ്പിക്കുന്നത്. തീരുമാനം പാണക്കാട് തങ്ങളുടേത് ആയിട്ടും പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നു.

ആഭ്യന്തര കലഹം

ആഭ്യന്തര കലഹം

പുതിയ ഭാരവാഹികളെ ചൊല്ലി അന്നുമുതല്‍ തന്നെ ലീഗില്‍ ആഭ്യന്തര കലഹം നിലനില്‍ക്കുകയാണ്. മണ്ഡലം കമ്മറ്റി പുനഃസംഘടനയില്‍ അർഹമായ സ്ഥാനം കിട്ടിയില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ പരാതി. സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നാണ് ഇവരുടെ പ്രധാനം ആവശ്യം.

മുനീറിന്‍റെ മണ്ഡലത്തില്‍

മുനീറിന്‍റെ മണ്ഡലത്തില്‍

കോഴിക്കോട് ചേർന്ന വിമതയോഗത്തിൽ ലീഗ് സംസ്ഥാന നേതാക്കളടക്കം പങ്കെടുത്തു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്‍റെ നിയോജകമണ്ഡലത്തിലെ വിമത നീക്കം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു.

തങ്ങളുടെ തീരുമാനം

തങ്ങളുടെ തീരുമാനം

വിമതയോഗം ചേര്‍ന്ന നേതാക്കളോട് മുസ്ലിം ലീഗ് സംസ്ഥാന ഘടകം വിശദീകരണം തേടിയിട്ടുണ്ട്. തങ്ങളുടെ തീരുമാനത്തെ ചോദ്യംചെയ്ത് വിമത യോഗം ചേർന്ന നേതാക്കളോടാണ് നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്.

വിശദീകരണം തേടി

വിശദീകരണം തേടി

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ കോയ, ജില്ല നേതാക്കളായ സിപി ഉസ്മാന്‍, കെസി അബ്ദുള്ളക്കോയ എന്നിവരാണ് വിശദീകരിണം നല്‍കേണ്ടത്. വിമതയോഗം ചേര്‍ന്നിട്ടില്ലെ നേതാക്കളുടെ വിശദീകരണം ജില്ല കമ്മറ്റി തള്ളിയിരുന്നു.

രൂക്ഷവിമർശനം

രൂക്ഷവിമർശനം

സംസ്ഥാന അധ്യക്ഷനായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ തീരുമാനത്തെ വെല്ലുവിളിച്ച് വിമത യോഗം ചേർന്ന നേതാക്കൾക്കെതിരെ ഇന്നലെ ചേർന്ന ജില്ലാ പ്രവ‍ർത്തക സമിതിയിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.

പരിഹരിക്കണം

പരിഹരിക്കണം

തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നേതാക്കളെ ഓരോരുത്തരേയും നേരില്‍ കണ്ടോ ഒരുമിച്ച് വിളിച്ചു ചേര്‍ത്തോ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശം.

വിമതനീക്കം ചർച്ചയാകും

വിമതനീക്കം ചർച്ചയാകും

നാളെ ചേരുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യോഗത്തിലും വിമതനീക്കം ചർച്ചയാകും. എന്തൊക്കെ വന്നാലും ഹൈദരാലി തങ്ങളുടെ തീരുമാനം നടപ്പിലാക്കണമെന്നും വിമതരോട് യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാവേണ്ടെന്നുുമാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ നിലപാട്.

English summary
rebel group meeting in muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X