കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എൻഡിപിയെ പിളർക്കാൻ വിമത നീക്കം! അപ്പനേയും മകനേയും ഒതുക്കുക ലക്ഷ്യം, അമിത് ഷായുടെ നിർദേശം?

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് അടുത്തിടെയാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി വിട്ട് പോയത്. മറ്റൊരു സഖ്യകക്ഷിയായ ബിഡിജെഎസ് തുടക്കം മുതല്‍ക്കേ ബിജെപിയുമായി ഉടക്കിലുമാണ്. കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുന്നതിന് വേണ്ടി വെള്ളാപ്പളളിയും മകന്‍ തുഷാര്‍ വെള്ളാപ്പളളിയും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!

ബിഡിജെഎസ് കേരളത്തില്‍ ബിജെപിക്ക് ഒപ്പമാണെങ്കിലും എസ്എന്‍ഡിപി യോഗം പലപ്പോഴും ഇടത് അനുകൂല ചായ്വാണ് പ്രകടിപ്പിക്കാറ്. എസ്എന്‍ഡിപി യോഗത്തെ പിളര്‍ത്താനുളള വിമത നീക്കങ്ങള്‍ നടക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി നേതൃത്വത്തിന്റെ അറിവോടെ, ടിപി സെന്‍കുമാര്‍ അടക്കം ചേര്‍ന്നാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹൈജാക്ക് ചെയ്യാൻ ശ്രമം

ഹൈജാക്ക് ചെയ്യാൻ ശ്രമം

എസ്എന്‍ഡിപി യോഗത്തെ ഹൈജാക്ക് ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പളളി നടേശന്‍ ആരോപിച്ചിരുന്നു. മന്ത്രിസ്ഥാനം മോഹിച്ച സമനില തെറ്റിയ ഇക്കൂട്ടര്‍ സവര്‍ണ ലോബിയുടെ പിണിയാളുകളാണ് എന്നും വെള്ളാപ്പളളി ആരോപിച്ചിരുന്നു. ഡിസംബര്‍ 25ന് മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിന് കീഴിലാക്കുമെന്നും ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ചെയര്‍മാനാക്കുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

അമിത് ഷായെ കണ്ടിട്ട് പോലുമില്ല

അമിത് ഷായെ കണ്ടിട്ട് പോലുമില്ല

'ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന ആള്‍ ദിവസവും യോഗം ഭാരവാഹികളെ വിളിച്ച് പറയുന്നത് താന്‍ സെക്രട്ടറിയാകും എന്നാണ്. അപ്പനും മോനും തമ്മില്‍ തര്‍ക്കമാണെന്നാണ് ഇയാള്‍ ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് അപ്പനേയും മകനേയും ഒതുക്കണമെന്നും അത് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് എന്നും പ്രചരിപ്പിക്കുന്നു. ഇയാള്‍ അമിത് ഷായെ അടുത്ത് നിന്ന് കണ്ടിട്ട് പോലുമില്ലാത്ത ആളാണ്' എന്നും വെള്ളാപ്പളളി പറഞ്ഞിരുന്നു.

പിന്നിൽ സെൻ കുമാറും?

പിന്നിൽ സെൻ കുമാറും?

മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ട് സുഭാഷ് വാസുവിനെയാണ് പേരെടുത്ത് പറയാതെ വെളളാപ്പളളി വിമര്‍ശിച്ചത് എന്നാണ് സൂചന. വെള്ളാപ്പളളി സൂചിപ്പിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബിജെപി അനുഭാവി കൂടിയായ ടിപി സെന്‍ കുമാര്‍ ആണെന്നും സൂചനയുണ്ട്. ഇരുവരേയും നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗത്തെ പിളര്‍ത്താനുളള നീക്കം നടക്കുന്നുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപിയുടെ അറിവോടെ

ബിജെപിയുടെ അറിവോടെ

വെള്ളാപ്പളളിയേയും തുഷാര്‍ വെളളാപ്പളളിയേയും ഒറ്റപ്പെടുത്തി യോഗത്തെ പിളര്‍ക്കാനാണ് നീക്കം. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളാപ്പളളിയും മകനും തുടക്കം മുതല്‍ക്കേ ബിജെപിക്ക് തലവേദനയാണ്. അതുകൊണ്ടാണ് ഈഴവ വോട്ടുകള്‍ കൂടെ നിര്‍ത്താന്‍ സെന്‍കുമാറിനെ മുന്‍ നിര്‍ത്തിയുളള വിമത നീക്കം ബിജെപി നടത്തുന്നത് എന്നാണ് സൂചന.

ബിഡിജെഎസും പിളർന്നേക്കും

ബിഡിജെഎസും പിളർന്നേക്കും

കായംകുളത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എസ്എന്‍ഡിപിയുടെ 16 യൂണിയനുകളിലെ ഭാരവാഹികള്‍ പങ്കെടുത്തിരുന്നു. സുഭാഷ് വാസുവിനൊപ്പം സെന്‍കുമാറും ഈ യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തുഷാര്‍ വെളളാപ്പളളി അച്ഛനൊപ്പം ഉറച്ച് നിന്നേക്കും. അങ്ങനെ വന്നാല്‍ എസ്എന്‍ഡിപിക്ക് പുറമേ ബിഡിജെഎസും പിളരാനുളള സാധ്യതയുണ്ട്.

English summary
Rebel moves inside SNDP against Vellappally Natesan and Thushar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X