പ്രളയത്തേക്കാൾ വലിയദുരന്തം... കേരളത്തെ വലിഞ്ഞ് മുറുക്കി കേന്ദ്രം; വിദേശയാത്ര മുഖ്യന് മാത്രം, ഉപാധികൾ
തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് ശേഖരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. വലിയൊരു തുക പ്രവാസി മലയാളികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ അതിനും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്. നേരത്തെ, യുഎഇയുടെ സഹായം സ്വീകരിക്കുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ തടസ്സം ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ വിദേശ യാത്രക്ക് മുഖ്യമന്ത്രിക്ക് മാത്രം ആണ് ആുമതി നല്‍കിയിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. മന്ത്രിമാരുടെ യാത്രയ്ക്കുള്ള നതനത്ര അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വിസയും ഇതുവരെ ലഭ്യമായിട്ടില്ല.
എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ട്. അതാണെങ്കില്‍ കര്‍ശന ഉപാധികളോടെ ആണ്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഒന്നും പാടില്ലെന്നാണ് പ്രധാന ഉപാധികളില്‍ ഒന്ന്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ക്ക് മാത്രമാണ് അനുമതി. വിദേശ ഫണ്ട് സ്വീകരിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും യാത്രയ്ക്കുണ്ട്. യുഎഇയില്‍ ആണ് മുഖ്യമന്ത്രിയുടെ ആദ്യ സന്ദര്‍ശനം. ഒക്ടോബര്‍ 17 ന് യുഎഇയില്‍ എത്തും. ഒക്ടോബര്‍ 18 മുതല്‍ മറ്റ് മന്ത്രിമാരും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ മറ്റുമന്ത്രിമാരുടെ യാത്രാ കാര്യത്തില്‍ ഇതുവരെ അനുമതി ലഭ്യമായിട്ടില്ല. ഒക്ടോബര്‍ 17 ന് എങ്കിലും അനുമതി ലഭിച്ചില്ലെങ്കില്‍ ഈ യാത്രകള്‍ നടക്കില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications