കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തേക്കാൾ വലിയദുരന്തം... കേരളത്തെ വലിഞ്ഞ് മുറുക്കി കേന്ദ്രം; വിദേശയാത്ര മുഖ്യന് മാത്രം, ഉപാധികൾ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് ശേഖരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. വലിയൊരു തുക പ്രവാസി മലയാളികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുകയായിരുന്നു ലക്ഷ്യം.

ചേറിന്‍റെ കുട്ടി; ചേന്ദമംഗലത്തിന്‍റെ കുട്ടി, ചേന്ദമംഗലം എന്ന ഫീനിക്‌സ് പക്ഷി, പ്രളയം തകർത്തെറിഞ്ഞിടത്തുനിന്ന് തിരിച്ചു വരുന്ന ചേന്ദമംഗലത്തിന്‍റെ കഥചേറിന്‍റെ കുട്ടി; ചേന്ദമംഗലത്തിന്‍റെ കുട്ടി, ചേന്ദമംഗലം എന്ന ഫീനിക്‌സ് പക്ഷി, പ്രളയം തകർത്തെറിഞ്ഞിടത്തുനിന്ന് തിരിച്ചു വരുന്ന ചേന്ദമംഗലത്തിന്‍റെ കഥ

എന്നാല്‍ അതിനും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്. നേരത്തെ, യുഎഇയുടെ സഹായം സ്വീകരിക്കുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ തടസ്സം ഉന്നയിച്ചിരുന്നു.

Pinarayi Vijayan

ഇപ്പോള്‍ വിദേശ യാത്രക്ക് മുഖ്യമന്ത്രിക്ക് മാത്രം ആണ് ആുമതി നല്‍കിയിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. മന്ത്രിമാരുടെ യാത്രയ്ക്കുള്ള നതനത്ര അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വിസയും ഇതുവരെ ലഭ്യമായിട്ടില്ല.

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ ഇപ്പോഴും പെരുവഴിയില്‍, പ്രഖ്യാപനം ഇഴയുന്നുപ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ ഇപ്പോഴും പെരുവഴിയില്‍, പ്രഖ്യാപനം ഇഴയുന്നു

എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ട്. അതാണെങ്കില്‍ കര്‍ശന ഉപാധികളോടെ ആണ്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഒന്നും പാടില്ലെന്നാണ് പ്രധാന ഉപാധികളില്‍ ഒന്ന്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ക്ക് മാത്രമാണ് അനുമതി. വിദേശ ഫണ്ട് സ്വീകരിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും യാത്രയ്ക്കുണ്ട്. യുഎഇയില്‍ ആണ് മുഖ്യമന്ത്രിയുടെ ആദ്യ സന്ദര്‍ശനം. ഒക്ടോബര്‍ 17 ന് യുഎഇയില്‍ എത്തും. ഒക്ടോബര് 18 മുതല്‍ മറ്റ് മന്ത്രിമാരും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ മറ്റുമന്ത്രിമാരുടെ യാത്രാ കാര്യത്തില്‍ ഇതുവരെ അനുമതി ലഭ്യമായിട്ടില്ല. ഒക്ടോബര്‍ 17 ന് എങ്കിലും അനുമതി ലഭിച്ചില്ലെങ്കില്‍ ഈ യാത്രകള്‍ നടക്കില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

English summary
Rebuild Kerala After Floods: Ministers' foreign trips to collect relief fund in uncertainty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X